Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.ആർ.ടി.സി ബസ് വാനിലിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബസ് വാനിലിടിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
cancel
camera_alt

ദേ​ശീ​യ​പാ​ത​യി​ൽ ക​മ്പ​നി​പ്പ​ടി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന വാ​ൻ

ആലുവ: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് വാനിലിടിച്ചുണ്ടായ അപകടത്തിൽ വാൻ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.ചോറ്റാനിക്കര കരിങ്ങരക്കാട്ടിൽ ബാബുവാണ് (58) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. തായിക്കാട്ടുകര കമ്പനിപ്പടിയിൽ ശനിയാഴ്ച രാവിലെ 8.40 ഓടെയാണ് അപകടം.

ചരക്കുലോറി യു ടേൺ തിരിയുന്നതിനാൽ ആലുവ ഭാഗത്തുനിന്ന് കളമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന വാൻ റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ലോറിയുടെ പകുതിയിലധികം ഭാഗം കടന്നുകഴിഞ്ഞപ്പോൾ ആലുവ ഭാഗത്തുനിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ് വാനിൽ ഇടിക്കുകയായിരുന്നു.

ഇടിയെത്തുടർന്ന് വാൻ ലോറിയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ വാൻ പാടെ തകർന്നു. വാൻ വെട്ടിപ്പൊളിച്ചാണ് ബാബുവിനെ പുറത്തെടുത്തത്. കാലുകൾക്ക് ചെറിയ മുറിവും ചതവുമുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KSRTC bus hit van; The driver miraculously escaped
Next Story