ടിക്കറ്റ് നിരക്കുകളിൽ ഇളവുമായി കെ.എസ്.ആർ.ടി.സി
text_fieldsതിരുവനന്തപുരം: ടിക്കറ്റ് നിരക്കുകളിൽ ഇളവുകളുമായി കെ.എസ്.ആർ.ടി.സി. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ് ബസുകളിലാണ് 25 ശതമാനം നിരക്കിളവ് ലഭിക്കുക. കോവിഡിനെ തുടർന്ന് യാത്രക്കാർ കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം.
ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വ്യാഴാഴ്ച്ചയോ അവധി ദിനമാണെങ്കിൽ പിറ്റേ ദിവസം ഈ ഇളവ് ലഭ്യമാവില്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ടിക്കറ്റ് നിരക്ക് കുറച്ച് തന്നെ മുന്നോട്ട് പോകാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. അവധി ദിവസമല്ലാത്ത എല്ലാ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലും ഇളവ് ലഭിക്കും.
കോവിഡിനെ തുടർന്ന് നിർത്തിവെച്ച സർവീസുകളെല്ലാം കെ.എസ്.ആർ.ടി.സി ഏതാണ്ട് പഴയ രീതിയിൽ പുനഃരാരംഭിച്ചിട്ടുണ്ട്. ദീർഘദൂര ബസുകളും സർവീസ് നടത്തുണ്ട്. പക്ഷേ എല്ലാ സർവീസുകളിൽ യാത്രക്കാരുടെ എണ്ണം താരതമ്യേന കുറവാണ്.