കെ.എസ്.ആർ.ടി.സി ബസ് രൂപം മാറുന്നു; ഇരുനില റെസ്റ്റാറൻറായി
text_fieldsകെ.ടി.ഡി.സിയുടെ വൈക്കം മോട്ടല്‍ ആരാമില്‍ പുതിയ ഇരുനിലകളുള്ള റെസ്റ്റാറൻറിെൻറ നിര്‍മാണം പുരോഗമിക്കുന്നു
വൈക്കം: വേമ്പനാട്ടുകായലോരത്തെ കെ.ടി.ഡി.സിയുടെ വൈക്കം മോട്ടല്‍ ആരാമില്‍ ഇരുനില റെസ്റ്റാറൻറ്. കെ.എസ്.ആർ.ടി.സി ബസ് അതിമനോഹരമായി രൂപമാറ്റം വരുത്തി പരിസ്ഥിതിക്ക് കോട്ടം വരുത്താതെയാണ് റെസ്റ്റാറൻറ് ആസൂത്രണം ചെയ്തത്.
ഇരുനിലകളുള്ള റെസ്റ്റാറൻറിെൻറ താഴത്തെ നില പൂര്‍ണമായും ശീതീകരിച്ചതും രണ്ടാം നില ഓപ്പണ്‍ ഡെക്ക് എന്ന രീതിയിലുമുള്ള റസ്റ്റാറൻറിെൻറ നിര്‍മാണജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. വൈക്കത്ത് എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് എല്ലാ തരത്തിലുമുള്ള ഭക്ഷണം കൊടുക്കാന്‍ കഴിയുന്ന തരത്തിലുള്ള റെസ്റ്റാറൻറ് ആണ് കെ.ടി.ഡി.സി ഒരുക്കുന്നത്.
50 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന റെസ്റ്റാറൻറിെൻറ പ്രവര്‍ത്തനം ഏപ്രിലോടെ തുടങ്ങാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കരമാര്‍ഗവും കായല്‍ മാര്‍ഗവും വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് എത്താന്‍ കഴിയുന്ന കേരളത്തിലെ അപൂര്‍വം കെ.ടി.ഡി.സികളില്‍ ഒന്നാണിത്.

