Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതീർഥാടകരുമായി...

തീർഥാടകരുമായി പമ്പയിലേക്ക്​ പോയ കെ.എസ്​.ആർ.ടി.സി ബസ്​ കത്തിനശിച്ചു

text_fields
bookmark_border
തീർഥാടകരുമായി പമ്പയിലേക്ക്​ പോയ കെ.എസ്​.ആർ.ടി.സി ബസ്​ കത്തിനശിച്ചു
cancel

വടശേരിക്കര: നിലക്കൽ നിന്ന്​ ശബരിമല തീർഥാടകരുമായി പമ്പയിലേക്ക്​ പോയ കെ.എസ്​.ആർ.ടി.സി ബസ്​ കത്തിനശിച്ചു. വെള്ള ിയാഴ്​ച വൈകീട്ട്​ 6.30ഓടെ ചാലക്കയത്തിന്​ സമീപം വനമേഖലയിലായിരുന്നു സംഭവം. ബസ്​ നിറയെ തീർഥാടകരുണ്ടായിരുന്നുവെങ് കിലും ആർക്കും പരിക്കില്ല. ബസ്​ പൂർണമായും കത്തി നശിച്ചു. ബസി​​​െൻറ ടയർ പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്ന ുവെന്നാണ് പ്രാഥമിക വിവരം. ജനവാസമില്ലാത്ത വന മേഖലയിലാണ് സംഭവം.

ഭയന്ന് പരിഭ്രാന്തരായ തീർഥാടകർ ബസിൽ നിന്ന്​ ച ാടിയും മറ്റും രക്ഷ​െപ്പടുകയായിരുന്നു. ചെറിയ തോതിൽ പൊള്ളലേറ്റവരെ പമ്പ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അൻപതോളം തീർഥാടകർ ബസിലുണ്ടായിരുന്നു. കെ.എസ്​.ആർ.ടി.സി നോൺ എ.സി ജൻറം ബസിനാണ് തീപിടിച്ചത്. ഇതെതുടർന്ന്​ നിലക്കൽ പമ്പ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം നിലച്ചു. ഇതോടെ ആയിരകണക്കിന്​ തീർഥാടകരാണ്​ വഴിയിൽ കുടുങ്ങിയത്​.

കുംഭമാസ പൂജകൾക്കായി വ്യാഴാഴ്​ച വൈകിട്ടാണ്​ ശബരിമലയിൽ നടതുറന്നത്​. സ്വകാര്യ വാഹനങ്ങൾക്ക്​ നിലക്കൽവരെമാത്രമാണ്​ അനുമതിയുള്ളത്​. നിലക്കൽ നിന്ന്​ കെ.എസ്​.ആർ.ടി.സി ബസിലാണ്​ പമ്പയിലേക്ക്​ ആൾക്കാരെ കൊണ്ടുപോകുന്നത്​. കുംഭം ഒന്നാം തീയതിയായിരുന്നതിനാൽ വെള്ളിയാഴ്​ച വലിയ തിരക്കാണ്​ അനുഭവപ്പെട്ടത്​. ബസിൽ ഉണ്ടായിരുന്നവർ ഭൂരിഭാഗവും അന്യ സംസ്​ഥാനക്കാരായ തീർഥാടകരായിരുന്നുവെന്നാണ്​ ലഭിക്കുന്ന വിവരം.

ജൻറം ബസായതിനാൽ മുന്നിലും പിന്നിലും വലിയ വാതിലുകളുണ്ടായിരുന്നു. ഇതുവഴിയും ജനാലകൾ വഴിയും തീർഥാടകർ പെട്ടന്ന്​ പുറത്തേക്കിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. പമ്പയിൽ നിന്ന്​ ഫയർഫോഴ്​സ്​ എത്തിയപ്പോഴേക്കും ബസിൽ തീ ആളിപ്പടർന്നിരുന്നു. മൊബൈൽ ഫോണുകൾക്ക്​ റേഞ്ച്​ ഇല്ലാത്ത സ്​ഥലമായതിനാൽ പൊലീസിലും ഫയർഫോഴ്​സിലും വിവരം അറിയാൻ വൈകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbus caught fire
News Summary - ksrtc bus caught fire
Next Story