അശ്രദ്ധക്ക് 'ബ്രേക്കിട്ട്' ആനവണ്ടി: കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ മനസ്സാന്നിധ്യത്തിൽ ഒഴിവായത് വൻ ദുരന്തം
text_fieldsകോട്ടയം: ചിങ്ങവനത്ത് അശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച കാറിൽ ഇടിക്കാതിരിക്കാൻ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ സാഹസിക ഇടപെടൽ. ഡ്രൈവർ സഡൻ ബ്രേക്ക് ഇട്ടതോടെ വലിയൊരു അപകടമാണ് ഒഴിവായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഉച്ചയ്ക്ക് 12.45-നാണ് സംഭവം നടന്നത്. എം.സി റോഡിൽ ചിങ്ങവനം പുത്തൻപാലം ജങ്ഷനിലായിരുന്നു അപകടാവസ്ഥ ഉണ്ടായത്. പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറിന് മുന്നിലൂടെ കാർ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു.
തൊട്ടടുത്ത നിമിഷം കെ.എസ്.ആർ.ടി.സി ഡ്രൈവർ അതിവേഗം സഡൻ ബ്രേക്കിട്ടു. ബസ് നിരങ്ങി നീങ്ങി കാറിന് തൊട്ടടുത്ത് വന്നു നിൽക്കുകയായിരുന്നു. കാർ യാത്രക്കാർ അത്ഭുതകരമായാണ് അപകടമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടത്. ഡ്രൈവർ കൃത്യസമയത്ത് സഡൻ ബ്രേക്കിട്ടതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. ഇതോടെ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ നിറയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

