കെ.എസ്.ആർ.ടി.സി ബസ് ഇനി വീട്ടുപടിക്കൽ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകൾ വീട്ടുപടിക്കലെത്തിക്കുകയാണ് ലക്ഷ്യമെന്നും ഇതിനുവേണ്ടിയാണ് ഫീഡർ സർവിസുകൾ ആരംഭിച്ചതെന്നും മന്ത്രി ആന്റണി രാജു. നഗരത്തിൽ ആരംഭിച്ച ഫീഡർ സർവിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരത്തിലെ ഇടറോഡുകളിൽ താമസിക്കുന്നവർക്കും റെസിഡൻറ്സ് ഏരിയകളിൽ ഉള്ളവർക്കും ബസ് സൗകര്യമില്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങൾ പെരുകുന്ന പ്രവണത കൂടി വരുകയാണ്. കോവിഡിനു ശേഷം സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ പെരുപ്പം ഗതാഗതക്കുരുക്കും അപകടങ്ങളും വർധിപ്പിച്ചിട്ടുണ്ട്. ഇതിന് പരിഹാരമായാണ് ഫീഡർ സർവിസുകൾ.
സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നതിനേക്കാൾ ലാഭകരമാണ് പൊതുഗതാഗത സംവിധാനത്തിലെ യാത്ര. പൊതുഗതാഗത സംവിധാനമില്ലാതായാൽ സ്വകാര്യമേഖയിൽ അമിത നിരക്ക് ഈടാക്കുന്ന അവസ്ഥവരും. കെ.എസ്.ആർ.ടി.സിക്ക് പുതുതായി ഇലക്ട്രിക് ബസുകൾ വരുമ്പോൾ ഫീഡർ സർവിസുകളിൽ കൂടെ ഇലക്ട്രിക് ബസുകൾ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

