ചുരം ഒമ്പതാംവളവിൽ നിയന്ത്രണംവിട്ട ബസ് സുരക്ഷാഭിത്തിയിലിടിച്ച് നിന്നു; ഒഴിവായത് വൻദുരന്തം
text_fieldsവൈത്തിരി (വയനാട്): വൻദുരന്തം വാപിളർന്നുനിൽക്കെ ഭാഗ്യത്തിെൻറ സിമൻറുതിട്ടയിൽ ആ ബസ് വിസ്മയകരമായി നിലയുറപ്പിച്ചു. ഒന്നുപാളിയാൽ കീഴ്ക്കാംതൂക്കായ കൊക്കയിലേക്ക് പതിക്കുമായിരുന്ന കെ.എസ്.ആർ.ടി.സി ബസ് താമരശ്ശേരി ചുരത്തിെൻറ ഏറ്റവും മുകളിലുള്ള ഒമ്പതാം വളവിലാണ് ‘ദൈവത്തിെൻറ സഡൻ ബ്രേക്കിങ്ങി’ൽ വൻദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. തൊടുപുഴയിൽനിന്ന് സുൽത്താൻ ബത്തേരിക്ക് പോവുകയായിരുന്ന ആർ.എസ്‍.സി 137 നമ്പർ സൂപ്പർ ഫാസ്റ്റ് ബസാണ് ശനിയാഴ്ച പുലർച്ചെ അപകടത്തിൽപെട്ടത്.

ചുരത്തിലെ സുരക്ഷാഭിത്തിയിലിടിച്ചുകയറിയ ബസ് ഭിത്തിയുടെ പകുതിയോളം ഭാഗം കടന്നാണ് നിന്നത്. ഒരടികൂടി മുന്നോട്ടു നീങ്ങിയിരുന്നുവെങ്കിൽ കൊക്കയിലേക്ക് മറിയുമായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നു സംശയിക്കുന്നു. ബസ് അമിതവേഗത്തിലായിരുന്നുവെന്നും യാത്രക്കാർ പറഞ്ഞു. ബസിെൻറ പ്രവേശന വാതിലുകൾ കൊക്കയിേലക്ക് അഭിമുഖമായിനിന്ന സാഹചര്യത്തിൽ ഡ്രൈവറുടെ വാതിലിലൂടെ ശ്രമകരമായാണ് യാത്രക്കാരെ പുറത്തിറക്കിയത്.
ഇൗയിടെയായി കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഫാസ്റ്റ് ബസുകൾ നിരവധി അപകടങ്ങളാണ് വയനാട് ചുരത്തിൽ ഉണ്ടാക്കിയിട്ടുള്ളത്. സുൽത്താൻ ബത്തേരി ഗാരേജിലേതാണ് അപകടത്തിൽപെട്ട ബസ്. ക്രെയിനുപേയാഗിച്ചാണ് ബസ് പിന്നീട് നീക്കം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
