Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് ഡിവൈഡറിൽ ഇടിച്ചുകയറി; ഡ്രൈവർക്ക് ദാരുണാന്ത്യം

text_fields
bookmark_border
KSRTC Bus Accident
cancel
camera_alt

1. അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലെക്സ് ബസ് 2. മരിച്ച ഡ്രൈവർ ഹസീബ്

നഞ്ചൻകോഡ്: മലപ്പുറത്ത് നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടു. ബസ് ഡ്രൈവർ തിരൂർ വൈലത്തൂർ പകര സ്വദേശി ഹസീബ് മരിച്ചു. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

മലപ്പുറം ഡിപ്പോയിൽനിന്ന് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലെക്സ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാലു മണിയോടെ മൈസൂരിനടുത്ത് നഞ്ചൻകോഡ് മതൂരിലാണ് സംഭവം.

നിയന്ത്രണംവിട്ട ബസ് റോഡിന് സമീപത്തെ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിനിടെ തല വാഹനത്തിൽ ഇടിച്ചതാണ് ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSRTC bus accident near Mysore; The driver died
Next Story