വെന്നിയൂരിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി 15ഓളം പേർക്ക് പരിക്ക്
text_fieldsതിരൂരങ്ങാടി (മലപ്പുറം): ദേശീയപാതയിൽ വെന്നിയൂർ കൊടിമരത്ത് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇട ിച്ചുകയറി 15ഓളം പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയുണ്ടായ അപകടത്തിൽ ഡ്രൈവർ കോട്ടയം വല്യാത്തയിൽ രഘുനാഥൻ (43), കോഴിക്കോട് മടവൂർ സ്വദേശികളായ പാറക്കൽ മീത്തൽ പുരുഷോത്തമൻ (55), പുഷ്‌പലത (45), വടകര സ്വദേശി സന്ധ്യ (45), വഹാബ് (24), ഹസീന (36) എന്നിവരുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.
പാലായിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. എതിരെ വന്ന പിക്അപ് ലോറിയിൽ ഇടിച്ചശേഷം സ്കൂട്ടറിലും വൈദ്യുതി കാലിലും തട്ടിയാണ് ഐസ്ക്രീം കടയിലേക്ക് ഇടിച്ചുകയറിയത്.
ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നാട്ടുകാരുടെയും തിരൂരങ്ങാടി പൊലീസിെൻറയും ഹൈവേ പൊലീസിെൻറയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.
