Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ബം​ഗുളുരൂ സർവ്വീസ് ആരംഭിച്ചു; ആദ്യ ദിനത്തിൽ മുഴുവൻ സീറ്റിലും ബുക്കിങ്​

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി ബം​ഗുളുരൂ സർവ്വീസ് ആരംഭിച്ചു; ആദ്യ ദിനത്തിൽ മുഴുവൻ സീറ്റിലും ബുക്കിങ്​
cancel
camera_alt

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കെ.എസ്​.ആർ.ടി.സി ബം​ഗുളൂരുവിലേക്ക് അന്തർ സംസ്ഥാന സർവ്വീസ് ആരംഭിച്ചപ്പോൾ

തിരുവനന്തപുരം; കോവിഡ് കാരണം മുടങ്ങിയിരുന്ന തിരുവനന്തപുരം - ബം​ഗുളുരൂ സർവ്വീസ് കെഎസ്ആർടിസി പുനനാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിൽ ഇരു സംസ്ഥാനങ്ങളും സർവ്വീസുകൾ ആരംഭിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി സർവ്വീസ് ആരംഭിച്ചത്. ഏപ്രിൽ 9 മുതൽ നിർത്തി വെച്ച സർവ്വീസാണ് പുനരാരംഭിച്ചത്.

തിരുവനന്തപുരത്ത് നിന്നും ഞാറാഴ്ച വൈകുന്നേരം 5 മണിക്കാണ് സർവ്വീസ് ആരംഭിച്ചത്. കൊല്ലം, ആലപ്പുഴ, വൈറ്റില, തൃശ്ശൂർ, കോഴിക്കോട്, സു.ബത്തേരി, മൈസൂർ, മാണ്ഡ്യ വഴിയാണ് ബം​ഗുളൂരു സർവ്വീസ് ആദ്യ ദിനം സർവ്വീസ് നടത്തിയത്. ആദ്യ ദിവസം തന്നെ മുഴുവൻ സീറ്റുകളും റിസർവേഷൻ ഫുൾ ആയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവ്വീസുകൾ നടത്തുക.

അന്തർ സംസ്ഥാന ​ഗതാ​ഗതത്തിന് തമിഴ്നാട് സർക്കാർ ഇത് വരെ അനുമതി നൽകിയിട്ടില്ല. അത് കൂടി ലഭിച്ചാൽ പാലക്കാട് സേലം വഴിയുള്ള ബം​ഗുളുരു സർവ്വീസ് ആരംഭിക്കാനാകും. ഇനിനായി ആദ്യഘട്ടമെന്ന നിലയിലേക്ക് തമിഴ്നാട്ടിലേക്ക് സർക്കാർ ഉദ്യോ​ഗസ്ഥാർക്കുള്ള ബോണ്ട് സർവ്വീസ് നടത്താൻ കോയമ്പത്തൂർ കളക്ടർ അനുമതി നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഉള്ള പാലക്കാട് - കോയമ്പത്തൂർ ബോണ്ട് സർവ്വീസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തമിഴ്നാട് അന്തർസംസ്ഥാന ​ഗതാ​ഗതത്തിനുള്ള അനുമതി നൽകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.

ദീർഘ ദൂര സർവ്വീസ് നടത്തുന്ന ബസ്സുകളുടെ സമയ വിവരവും ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

"Ente KSRTC App" Google Play Store ലിങ്ക്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCBangalore service
News Summary - KSRTC Bangalore service started
Next Story