Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി: 250...

കെ.എസ്​.ആർ.ടി.സി: 250 ദീർഘദൂര ബസുകൾ വാടകക്കെടുക്കുന്നു

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി: 250 ദീർഘദൂര ബസുകൾ വാടകക്കെടുക്കുന്നു
cancel



തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ കാ​ല​ഹ​ര​ണ​പ്പെ​ട്ട സൂ​പ്പ​ർ ക്ലാ​സ്​ ബ​സു​ക​ൾ മാ​റ്റു​ന്ന​തി​ന് ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ ​​250 ബ​സു​ക​ൾ വാ​ട​ക​ക്കെ​ടു​ക്കു​ന്നു. ​ഡ്രൈ​വ​റെ​യും ക​ണ്ട​ക്​​ട​റെ​യും കെ.​എ​സ്.​ആ​ർ.​ടി.​സി​ത​ന്നെ നി​യോ​ഗി​ക്കു​ന്ന ഡ്രൈ ​ലീ​സ്​ വ്യ​വ​സ്ഥ​യി​ലാ​ണ്​ ബ​സു​ക​ൾ​ വാ​ട​ക​ക്കെ​ടു​ക്കു​ന്ന​ത്. ബ​സ്​ മാ​ത്ര​മാ​യി ഉ​ട​മ വി​ട്ടു​ന​ൽ​ക​ണം. ഇ​തി​നാ​യി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു.

നേ​ര​ത്തേ സ്​​കാ​നി​യ അ​ട​ക്കം ബ​സു​ക​ൾ വാ​ട​ക​ക്കെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഡ്രൈ​വ​റെ ബ​സു​ട​മ​യും ക​ണ്ട​ക്​​​ട​റെ കെ.​എ​സ്.​ആ​ർ.​ടി.​സി​യും നി​യോ​ഗി​ക്കും വി​ധ​മാ​യി​രു​ന്നു ക​രാ​ർ. ഇ​തി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​ണ്​ പു​തി​യ തീ​രു​മാ​നം.

ടെ​ൻ​ഡ​റി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​വ​ർ​ മി​നി​മം 10 ബ​സെ​ങ്കി​ലും ന​ൽ​കാ​ൻ സ​ന്ന​ദ്ധ​മാ​യി​രി​ക്ക​ണം. എ​ന്നാ​ൽ, 10ന് ​മു​ക​ളി​ൽ എ​ത്ര ബ​സു​ക​ൾ വേ​ണ​മെ​ങ്കി​ലും ന​ൽ​കാം. ഓ​രോ ദി​വ​സ​വും സ​ർ​വി​സ്​ ന​ട​ത്തു​ന്ന കി​ലോ​മീ​റ്റ​റി​െൻറ 75 ശ​ത​മാ​നം തു​ക അ​താ​ത് ദി​വ​സം​ത​ന്നെ ബ​സു​ട​മ​ക്ക്​ ന​ൽ​കും. ബാ​ക്കി​യു​ള്ള തു​ക 15 ദി​വ​സം കൂ​ടു​മ്പോ​ൾ ബി​ൽ ന​ൽ​കു​ന്ന മു​റ​യ്ക്ക് ന​ൽ​കു​ക​യും ചെ​യ്യും. ബ​സി​ന്​ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള കേ​ടു​പാ​ടു​ണ്ടോ എ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ബ​സു​ക​ളു​ടെ പ്ര​തി​നി​ധി അ​താ​ത്​ ദി​വ​സം ത​ന്നെ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം. സ​ർ​വി​സ്​ ക​ഴി​ഞ്ഞ ബ​സ്​ സ്​​റ്റേ​ഷ​നി​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന ഘ​ട്ട​ത്തി​ൽ പ്ര​തി​നി​ധി​ക്ക്​ ബ​സ്​ പ​രി​ശോ​ധി​ക്കാം.

ബ​സി​െൻറ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, ട​യ​ർ, ഇ​ൻ​ഷു​റ​ൻ​സ് എ​ന്നി​വ വ​ഹി​ക്കേ​ണ്ട​ത് ഉ​ട​മ​ക​ളാ​ണ്. എ​ന്നാ​ൽ, ടി​ക്ക​റ്റ്​ ന​ൽ​കി യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള, നി​യ​മ​പ​ര​മാ​യ അ​നു​വാ​ദ​മാ​യ സ്​​റ്റേ​ജ്​ ഗ്യാ​രേ​ജ് പെ​ർ​മി​റ്റ് കെ.​എ​സ്.​ആ​ർ.​ടി.​സി എ​ടു​ക്കും. ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ അ​ല്ലാ​ത്ത​വ​ക്ക്​ ര​ണ്ട് ഡോ​ർ നി​ർ​മി​ച്ച് ന​ൽ​കേ​ണ്ട ചു​മ​ത​ല​യും ഉ​ട​മ​ക്കാ​ണ്​; ഒ​പ്പം കെ.​എ​സ്.​ആ​ർ.​ടി.​സി നി​ർ​ദേ​ശി​ക്കു​ന്ന നി​റ​ത്തി​ലും രൂ​പ​ക​ൽ​പ​ന മാ​തൃ​ക​യി​ലും പെ​യി​ൻ​റ്​ അ​ടി​ച്ച് ന​ൽ​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​വും. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ക​രാ​റി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ഏ​ർ​പ്പെ​ടു​ന്ന​ത്. ഇ​തി​നാ​യി കു​റ​ഞ്ഞ​ത് നാ​ലു​വ​ർ​ഷം​വ​രെ പ​ഴ​ക്ക​മു​ള്ള ബ​സു​ക​ളാ​ണ് വേ​ണ്ട​ത്. എ​ന്നാ​ൽ, കൂ​ടു​ത​ൽ പു​തി​യ ബ​സു​ക​ൾ ന​ൽ​കി​യാ​ൽ മൂ​ന്ന്​ വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ക​രാ​ർ ന​ൽ​കു​ന്ന​തും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ​ക്കാ​ണ് മു​ൻ​​ഗ​ണ​ന.

സി​റ്റി​യി​ൽ ഫീ​ഡ​ർ സ​ർ​വി​സ് ആ​യും ഇ​ത്ത​ര​ത്തി​ൽ ബ​സു​ക​ൾ ഉ​പ​യോ​​ഗി​ക്കും. കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ​മാ​ർ ആ​യി​രി​ക്കും ബ​സു​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ക. സൂ​പ്പ​ർ ക്ലാ​സ് ഇ​ന​ത്തി​ൽ​പെ​ട്ട 704 ഓ​ളം ബ​സു​ക​ൾ ഏ​ഴു​വ​ർ​ഷ​ത്തെ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും സ​ർ​ക്കാ​ർ ര​ണ്ടു​വ​ർ​ഷം കൂ​ടെ പെ​ർ​മി​റ്റ് ദീ​ർ​ഘി​പ്പി​ച്ച് ന​ൽ​കി​യി​ട്ടു​ണ്ട് .പു​തി​യ​താ​യു​ള്ള ബ​സു​ക​ൾ​കൂ​ടി വ​രു​ന്ന​തോ​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ളി​ൽ ഇ​വ​യെ ഉ​ൾ​പ്പെ​ടു​ത്തും.

വാ​ട​ക​ക്കെ​ടു​ക്കു​ന്ന ബ​സു​ക​ൾ

പ്രീ​മി​യം ക്ലാ​സ് ല​ക്ഷ്വ​റി എ.​സി ബ​സു​ക​ൾ 10 എ​ണ്ണം

എ.​സി സെ​മി സ്ലീ​പ്പ​ർ ബ​സ്- 20 എ​ണ്ണം

നോ​ൺ എ.​സി എ​യ​ർ സ​സ്പെ​ൻ​ഷ​ൻ ബ​സ് 20 എ​ണ്ണം

നോ​ൺ എ.​സി മി​ഡി ബ​സ് (ഫ്ര​ണ്ട് എ​ൻ​ജി​ൻ) 100 എ​ണ്ണം

നോ​ൺ എ.​സി മി​ഡി ബ​സ് 100 എ​ണ്ണം



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC
News Summary - KSRTC: 250 long distance buses are being hired
Next Story