Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി പരിഷ്കാരം എർപ്പെടുത്തും- തോമസ് ചാണ്ടി
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി പരിഷ്കാരം ഏർപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമായിരിക്കും സിംഗിൾ ഡ്യൂട്ടി സംവിധാനം പുതുതായി കൊണ്ട് വരിക. മെക്കാനിക്കൽ ജീവനക്കാരുടെ ഡ്യൂട്ടി നേരത്തെ തന്നെ പരിഷ്കരിച്ചു. ഇത് പ്രതിഷേധത്തിനും കാരണമായിരുന്നു.
പുതുതായി 1000 വോൾവോ ബസുകൾ വാങ്ങും. സ്വകാര്യ ബസ് ലോബിയുമായുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഒത്തുകളി അവസാനിപ്പിക്കാൻ പുതിയ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം, സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പിലാക്കുന്നതിനോട് തൊഴിലാളി സംഘടനകൾ അനുകൂലമല്ലെന്നാണ് റിപ്പോർട്ടുകൾ.
Next Story
