കെ.എസ്.എഫ്.ഇയിലെ വിജിലൻസ് നടപടി: മന്ത്രി ഐസക് രോഷം കൊള്ളുന്നതെന്തിന്- രമേശ് ചെന്നിത്തല
text_fieldsതൃശൂർ: അഴിമതിക്കാരെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം മന്ത്രി തോമസ് ഐസക് ഏറ്റെടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂർ പ്രസ്ക്ലബ് സംഘടിപ്പിച്ച 'തദ്ദേശപ്പോര് 'സംവാദത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.കെ.എസ്.എഫ്.ഇയിൽ അഴിമതിയുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയതിന് മന്ത്രി രോഷം കൊള്ളുന്നത് എന്തിനാണ്. നേരത്തെ കിഫ്ബിക്കെതിരായ സി.എ.ജി രേഖക്കെതിരെയും ഐസക് ശബ്ദമുയർത്തിയിരുന്നു. വിചിത്രമായ നിലപാടാണതെന്നും ചെന്നിത്തല പറഞ്ഞു.
ബിജു രമേശിെൻറ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസിനെ നിയമപരമായിത്തന്നെ നേരിടും. എനിക്കെതിരെ നേരത്തെ ബിജു രമേശ് മൊഴി നൽകിയിരുന്നു.അതിെൻറ ഭാഗമായി ഹാജരാക്കിയ സി.ഡി.രണ്ട് അന്വേഷണത്തിലും വ്യാജമാണെന്ന് കണ്ടെത്തിയതാണ്. എനിക്കെതിരെയുള്ള നീക്കത്തെ ഞാൻ നിയമപരമായി നേരിടും. മുഖ്യമന്ത്രിക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്ന് ചെന്നിത്തല വെല്ലുവിളിച്ചു.
നിരവധി എതിർപ്പുകൾ ഉയർന്ന കെ റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുന്ന സർക്കാരിന് വിഷയത്തിൽ കച്ചവട മനോഭാവമുള്ളത്. പദ്ധതിയുമായി സംസ്ഥാനംമുന്നോട്ടുപോകാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.