Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.എഫ്​.ഇ നിക്ഷേപ...

കെ.എസ്​.എഫ്​.ഇ നിക്ഷേപ പലിശനിരക്ക്​ ഉയർത്തി

text_fields
bookmark_border
കെ.എസ്​.എഫ്​.ഇ നിക്ഷേപ പലിശനിരക്ക്​ ഉയർത്തി
cancel

തിരുവനന്തപുരം: കെ.എസ്​.എഫ്​.ഇ ഉൗർജ്ജിത നിക്ഷേപം സ്വീകരിച്ച്​ പ്രവാസികൾക്കും വ്യാപാരികൾക്കുമായി ഉദാര വ്യവസ്​ഥയിൽ വായ്​പ അനുവദിക്കാൻ ഒരുങ്ങുന്നതായി ധനമന്ത്രി തോമസ്​ ഐസക്​. ഇതി​​െൻറ ഭാഗമായി വിവിധ നിക്ഷേപങ്ങളു​െട പലിശനിരക്ക്​ ഉയർത്തി. 

മുതിർന്ന പൗരന്മാർക്ക്​ നൽകുന്ന പലിശനിരക്ക്​ എട്ടിൽനിന്ന്​ 8.5 ശതമാനമായും ചിട്ടിപണ നിക്ഷേപത്തിന്​ 7.5 ൽനിന്ന്​ 7.75 ശതമാനമായും ഉയർത്തി. സ്​ഥിരനിക്ഷേപ പലിശ ഏഴിൽനിന്ന്​ 7.25 ശതമാനമായി ഉയർത്തി. സുഗമ നിക്ഷേപ പദ്ധതിയുടെ പലിശനിരക്ക്​ 5.5 ൽനിന്ന്​ 6.5 ശതമാനമായാണ്​ ഉയർത്തിയത്​. നിക്ഷേപത്തി​​െൻറ പലിശ ആശ്രയിച്ച്​ ജീവിക്കുന്ന മുതിർന്ന പൗരന്മാർക്ക്​ ഇത്​ ഉപകാരപ്രദമായിരിക്കുമെന്ന്​ ധനമന്ത്രി പറഞ്ഞു.

തിരിച്ചെത്തുന്ന പ്രവാസികളുടെ അത്യാവശ്യ ചിലവുകൾ നിർവഹിക്കുന്നതിന് മൂന്നുശതമാനം പലിശക്ക്​ ഒരു ലക്ഷം രൂപ വരെ വായ്​പ നൽകും. നോർക്കയിൽ രജിസ്​റ്റർ ചെയ്​ത മറ്റു ഇന്ത്യൻ സംസ്​ഥാനങ്ങളിൽനിന്ന്​ വരുന്നവർക്കും ഇത്​ ലഭിക്കും. 

10,000 രൂപ വരെയുള്ള സ്വർണ പണയ വായ്​പയുടെ പലിശനിരക്ക്​ ഒരു ശതമാനം കുറച്ച്​ എട്ടര ശതമാനമാക്കി. ജനമിത്രം പദ്ധതിയിൽ 5.7 ശതമാനം പലിശ​നിരക്കിൽ 10 ലക്ഷംരൂപ വരെ സ്വർണത്തി​​െൻറ ഈടിൽ വായ്​പ അനുവദിക്കും. മൂന്നുപേരുടെ പരസ്​പര ജാമ്യത്തിൽ വ്യാപാരികൾക്ക്​ ഒരു ലക്ഷം രൂപ വരെ വായ്​പ നൽകും. 

കെ.എസ്​.എഫ്​.ഇ ഫിക്​സഡ്​ ഡിവിഡൻറ്​ ചിട്ടി നടപ്പാക്കും. ചിട്ടി തുടങ്ങി നാലാമത്തെ മാസം ആർക്കൊക്കെ ചിട്ടി തുക ആവശ്യമാണോ അവർക്ക്​ ഫിക്​സഡ്​ ഡിവിഡൻറി​​െൻറ അടിസ്​ഥാനത്തിൽ ചിട്ടി പിടിക്കാനാകും. സുവർണ ജൂബിലി ചിട്ടി പ്രത്യേകം പ്രോത്സാഹന സമ്മാനങ്ങളോടെ പുനരാരംഭിക്കും. 

കെ.എസ്​.എഫ്​.ഇ വായ്​പ കുടിശ്ശികയുള്ളവർക്കായി വിരമിച്ച ജില്ല ജഡ്​ജി അധ്യക്ഷനായി അദാലത്ത്​ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. എല്ലാ കുടിശ്ശികകളും പരിശോധിച്ച്​ ഇളവുകൾ നൽകുകയും പിഴപലിശ ഒഴിവാക്കുകയും ചെയ്യും. അഞ്ചുവർഷത്തിന്​ മുകളിലുള്ളതാണെങ്കിൽ പലിശ ഒഴിവാക്കും. അഞ്ചുവർഷത്തിൽ താഴെയുള്ളവയിൽ പലിശയിൽ 80 ശതമാനം വരെ ഇളവുകൾ നൽകാനും അദാലത്ത്​ വഴ​ി കഴിയും. കെ.എസ്​.എഫ്​.ഇ നടപ്പാക്കുന്നത്​ ഉദാരമായ അദാലത്താണെന്നും എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ധനമന്ത്രി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksfekerala newsThomas Issacmalayalam newscovid 19
News Summary - KSFE Deposit Interest Rate Thomas Issac Press meet -Kerala news
Next Story