സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം
text_fieldsതിരുവനന്തപുരം: പുറത്തുനിന്ന് ലഭിക്കേണ്ട വൈദ്യുതി കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത ്ത് വീണ്ടും വൈദ്യുതിനിയന്ത്രണം. 824 മെഗാവാട്ടിെൻറ കുറവാണ് ഉണ്ടായത്. ഇതോടെ ചൊവ്വാഴ ്ച വൈകീട്ട് ആറര മുതൽ രാത്രി 10 വരെയുള്ള പീക്ക് സമയത്ത് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നു.
കേന്ദ്രനിലയങ്ങളിലെ അറ്റകുറ്റപ്പണിയെതുടർന്ന് കേന്ദ്രവിഹിതത്തിൽ ഏകദേശം 489 മെഗാവാട്ടിെൻറ കുറവുണ്ടായി. ദീർഘകാലകരാർ വഴി ലഭിക്കേണ്ട വൈദ്യുതിയിൽ 335 മെഗാവാട്ടിെൻറ കുറവുമുണ്ട്. പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിവിഹിതം വർധിച്ചില്ലെങ്കിൽ ബുധനാഴ്ചയും നിയന്ത്രണത്തിലേക്ക് പോകേണ്ടി വരും. എന്നാൽ ഇക്കാര്യം വൈദ്യുതി ബോർഡ് പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
