Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈ​ദ്യു​തി​...

വൈ​ദ്യു​തി​ നി​ര​ക്ക്​​ വ​ർ​ധ​ന  ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ വ​ന്നേ​ക്കും

text_fields
bookmark_border
വൈ​ദ്യു​തി​ നി​ര​ക്ക്​​ വ​ർ​ധ​ന  ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ വ​ന്നേ​ക്കും
cancel

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധന ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വന്നേക്കും. ഇൗ ആഴ്ച തന്നെ െറഗുലേറ്ററി കമീഷൻ നിരക്ക് വർധന പ്രഖ്യാപിക്കും. ഇതി​െൻറ നടപടിക്രമങ്ങളെല്ലാം കമീഷൻ പൂർത്തിയാക്കിെയങ്കിലും േകാടതിയിൽ കേസ് വന്നതിനെത്തുടർന്ന് തുടർ നടപടികളുണ്ടായില്ല.

യൂനിറ്റിന് ശരാശരി 30 പൈസ വരെ വർധനക്കാണ് ധാരണയായിരിക്കുന്നത്. പ്രതിമാസം നൽകേണ്ട ഫിക്സഡ് ചാർജിലും വർധന വരും.  ഇത് സിംഗിൾ ഫേസിന് 20ൽ നിന്ന് 30 ഉം ത്രീഫേസിന് 60 യിൽ നിന്ന് 80ഉം രൂപയാക്കാനായിരുന്നു നിർദേശം. മാസം 250 യൂനിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ടെലിസ്കോപിക് നിരക്കാണ് തുടരുക. 250 യൂനിറ്റിന് മുകളിൽ വന്നാൽ ഉപയോഗിക്കുന്ന മുഴുവൻ യൂനിറ്റിനും ഒരേ നിരക്ക് നൽകണം. ആദ്യ യൂനിറ്റുകളിലെ കുറഞ്ഞനിരക്കി​െൻറ ആനുകൂല്യം ഇവർക്ക് ലഭിക്കില്ല. വ്യവസായം, വാണിജ്യം അടക്കം മിക്ക വിഭാഗങ്ങൾക്കും നിരക്ക്വർധന വരും. അതേസമയം, വളരെ പ്രയാസം നേരിടുന്ന ചിലർക്ക് ഇളവ് നൽകാനും സാധ്യതയുണ്ട്. 

ഏകദേശം 800 കോടി രൂപയുടെ വരുമാനവർധന പ്രഖ്യാപിക്കാനാണ് സാധ്യത. 16-17 വർഷത്തേക്ക് 163 കോടിയും 17-18ൽ 633 കോടിയുമാണ് കമീഷൻ കണക്കാക്കിയത്. എന്നാൽ, നടപ്പുവർഷം നിരക്ക്വർധന യാഥാർഥ്യമായില്ല. മുൻവർഷങ്ങളിലേതടക്കം ഏകദേശം 4924 കോടിയുടെ കമ്മി ഉപഭോക്താക്കളിൽ നിന്ന് ഇൗടാക്കാൻ ബാക്കിയുണ്ട്. ഇതിൽനിന്നാണ് 800 കോടിയോളം നിരക്ക്വർധനയായി വരുന്നത്. ഇക്കുറി െറഗുലേറ്ററി കമീഷൻ സ്വന്തം നിലയിലാണ് വൈദ്യുതിനിരക്ക് വർധന നിശ്ചയിക്കുന്നത്. ബോർഡ് താരിഫ് പെറ്റീഷൻ നൽകിയിരുന്നില്ല.

ബോർഡും കമീഷനും തമ്മിൽ മുൻവർഷത്തെ കണക്ക്സംബന്ധിച്ചുണ്ടായ തർക്കമാണ് കാരണം. അടുത്ത സാമ്പത്തികവർഷത്തേക്കുള്ള പ്രതീക്ഷിത വരവ്^ചെലവ് കണക്കുകളും ഇതുവരെ തയാറായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEB
News Summary - kseb
Next Story