Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി നിരക്ക് ഉടന്‍...

വൈദ്യുതി നിരക്ക് ഉടന്‍ വർധിപ്പിക്കില്ല

text_fields
bookmark_border
വൈദ്യുതി നിരക്ക് ഉടന്‍ വർധിപ്പിക്കില്ല
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിച്ചേക്കില്ല. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി നേരിട്ട് അപേക്ഷ നല്‍കാത്തതാണ് കാരണം. നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയാല്‍ റഗുലേറ്ററി കമ്മീഷന്‍ ഇത് പരിശോധിച്ച് നടപടി എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് വൈദ്യുതിയുടെ പ്രതിദിന ശരാശരി ഉപയോഗം 7 കോടി യൂണിറ്റിലേക്കെത്തിക്കഴിഞ്ഞു. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന ഒരു കോടി യൂണിറ്റിന് പുറത്ത് വരുന്ന വൈദ്യുതി വാങ്ങുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

വേനല്‍ക്കാലവും പരീക്ഷക്കാലവും വരുന്നതോടെ ഉപഭോഗം 8 കോടിയിലേക്കെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്​. അതായത് 7 കോടി യൂണിറ്റ് പുറത്ത് നിന്ന് കൊണ്ടുവരേണ്ടിവരും. ഇതിനാവശ്യമായ ഗ്രിഡ് ലഭ്യമല്ലാത്തതിനാല്‍ ഉയര്‍ന്ന വിലക്ക് കായകുളം ഉള്‍പ്പെടെ താപവൈദ്യുത നിലയങ്ങളും പ്രവര്‍ത്തിപ്പിക്കേണ്ടിവരും. ഇത് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത മറികടക്കാന്‍ വൈദ്യുതി ചാര്‍ജ്  വര്‍ധിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEB
News Summary - KSEB
Next Story