Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതിബന്ധം...

വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ ഇനിയുമേറെ; മഴക്കെടുതിയിൽ കെ.എസ്.ഇ.ബിക്ക് നഷ്ടം 25 കോടി

text_fields
bookmark_border
https://www.madhyamam.com/tags/kseb
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അതിതീവ്ര മഴയിൽ വൈദ്യുതി ബോർഡിന് കനത്ത നാശനഷ്ടം. ഏകദേശം 25.43 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കെ.എസ്.ഇ.ബിയുടെ പ്രാഥമിക വിലയിരുത്തല്‍.

2892 ട്രാന്‍‍സ്ഫോര്‍‍മറുകളെ മഴക്കെടുതി ബാധിച്ചു. 6,56,770 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 349 ഹൈ ടെന്‍‍ഷന്‍ പോസ്റ്റുകളും 2599 ലോ ടെന്‍‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. 233 ട്രാന്‍സ്ഫോര്‍‍മറുകള്‍ പൂര്‍ണമായും‍ വെള്ളത്തിനടിയിലായി. ഇനിയും മഴ തുടരുകയാണെങ്കിൽ നാശനഷ്ടം വർധിക്കും.

63,676 ഉപഭോക്താക്കള്‍‍ക്ക് ഇനിയും വൈദ്യതിബന്ധം പുനഃസ്ഥാപിക്കാനുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ഇതിനായി ജനങ്ങളും സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

അതേസമയം, മഴ കുറഞ്ഞതിനെ തുടർന്ന് ജൂലൈയിൽ കെ.എസ്.ഇ.ബി കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ടിരുന്നു. ജൂ​ലൈ​യി​ലെ പ​ര​മാ​വ​ധി പ്ര​തി​ദി​ന വൈ​ദ്യു​തി ഉ​പ​യോ​ഗം ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്നു. മ​ഴ​കു​റ​ഞ്ഞ​തും എ.​സി​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ച​തു​മാ​ണ്​ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ന്‍റെ നി​ര​ക്ക്​ വ​ർ​ധ​ന​ക്ക്​ ​കാ​ര​ണമായത്.

ഇതിനു പിന്നാലെ മ​ഴ​യി​ല്ല, ഡാ​മു​ക​ളി​ൽ വെ​ള്ള​വു​മി​ല്ല, ഉ​പ​ഭോ​ക്​​താ​ക്ക​ൾ സ​ഹ​ക​രി​ച്ചാ​ലേ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​ക്കാ​ൻ സാ​ധി​ക്കൂ, പ​ക​ൽ സ​മ​യ​ത്തോ രാ​ത്രി ര​ണ്ടി​നു​ശേ​ഷ​മോ വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ്​ ചെ​യ്യ​ണം... തുടങ്ങിയ നിർദേശങ്ങൾ കെ.​എ​സ്.​ഇ.​ബി നൽകിയിരുന്നു. മ​ഴ കു​റ​വാ​യ​താ​ണ് വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് വി​ശ​ദീ​ക​രി​ക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ പല ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണവും വേണ്ടിവന്നു.

അതേസമയം, വൈദ്യുതി പ്രതിസന്ധിക്ക് കാരണമായത് കെ.എസ്.ഇ.ബിയുടെ വീഴ്ചയാണെന്ന് വൈദ്യുതി റെഗുലേറ്ററി കമീഷൻ കുറ്റപ്പെടുത്തിയ സാഹചര്യവുമുണ്ടായി. കൂടുതൽ വൈദ്യുതി വാങ്ങാനുള്ള ടെൻഡറുകൾ ജൂലൈ ഒന്നിന് സ്റ്റാൻഡിങ് കമ്മിറ്റിയും രണ്ടിന് ഉന്നത ഉദ്യോഗസ്ഥരുടെ കോർ കമ്മിറ്റിയും അംഗീകരിച്ചതാണ്. അനുമതിക്കായി കമീഷന് അപേക്ഷ നൽകിയത് 14 ദിവസം കഴിഞ്ഞാണെന്നും കമീഷൻ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rain damageLossHeavy RainKerala NewsKSEB
News Summary - മഴക്കെടുതിയിൽ കെ.എസ്.ഇ.ബിക്ക് 25 കോടിയുടെ നാശനഷ്ടം
Next Story