വൈദ്യുതി ലൈനുകൾ സുരക്ഷിതമാക്കാൻ 705 കോടി ചെലവിട്ടെന്ന് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലൈനുകളുമായി ബന്ധപ്പെട്ട അപകട മരണങ്ങൾ ആവർത്തിക്കുമ്പോൾ ഈ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ച് കെ.എസ്.ഇ.ബി. വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാനും വൈദ്യുതി തടസ്സം കുറക്കാനുമായി നിലവിലെ ലൈനുകൾ (ഓവര്‍ ഹെഡ് ലൈനുകള്‍) ഘട്ടംഘട്ടമായി മാറ്റി കേബിളുകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കിവരികയാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
705 കോടിയുടെ പ്രവർത്തനങ്ങളാണ് ഈ മേഖലയിൽ നടത്തിയത്. 2018 മുതൽ ഇതുവരെ ഏരിയൽ ബഞ്ച്ഡ് കേബിളുകള്‍ ഉപയോഗിച്ച് 1423 കിലോമീറ്റർ എച്ച്.ടി ലൈനും കവേർഡ് കണ്ടക്റ്റർ ഉപയോഗിച്ച് 48 കിലോമീറ്റർ എച്ച്.ടി ലൈനും നിർമിച്ചു. അണ്ടർ ഗ്രൗണ്ട് കേബിൾ ഉപയോഗിച്ച് 686 കിലോമീറ്റർ എച്ച്.ടി ലൈനും ഏരിയൽ ബഞ്ച്ഡ് കേബിളുകള്‍ ഉപയോഗിച്ച് 3167 കിലോമീറ്റർ എൽ.ടി ലൈനുമാണ് സജ്ജമാക്കിയത്.
കവേർഡ് കണ്ടക്റ്റർ ഉപയോഗിച്ച് 23 കിലോമീറ്റർ എൽ.ടി ലൈൻ പുതുതായി നിർമിച്ചു. 473 കിലോമീറ്റർ എച്ച്.ടി ലൈനുകൾ ഏരിയൽ ബഞ്ച്ഡ് കേബിളുകള്‍ ഉപയോഗിച്ചും 310 കിലോമീറ്റർ എച്ച്.ടി ലൈനുകളും 3030 കിലോമീറ്റർ എൽ.ടി ലൈനുകളും കവേർഡ് കണ്ടക്റ്റർ ഉപയോഗിച്ചും മാറ്റിനിർമിച്ചതായും കെ.എസ്.ഇ.ബി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

