തിരുവനന്തപുരം: ഉടൻ ൈവദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ഇ.ബി വാർത്തക്കുറിപ്പിൽ അറിയിച്ചു. ഡിസംബർ 31ന് മുമ്പ് എല്ലാ വിതരണ കമ്പനികളും തങ്ങളുടെ വരവ്-ചെലവ് കണക്കുകളും താരീഫ് പെറ്റീഷനും സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഇത് സമർപ്പിക്കാനുള്ള നടപടികൾ പുരോഗമിച്ചുവരുകയാണ്.
പെറ്റീഷെൻറ വെളിച്ചത്തിൽ പൊതുജനാഭിപ്രായം ആരാഞ്ഞശേഷം ആവശ്യമായ ഭേദഗതി വരുത്തിമാത്രമേ വൈദ്യുതി താരിഫ് നിർണയിക്കൂ. അതിനാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.