Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ വൈദ്യുതി;...

സോളാർ വൈദ്യുതി; പ്രതിവർഷം 500 കോടിയുടെ നഷ്ടമെന്ന്​​ കെ.എസ്​.ഇ.ബി

text_fields
bookmark_border
സോളാർ വൈദ്യുതി; പ്രതിവർഷം 500 കോടിയുടെ നഷ്ടമെന്ന്​​ കെ.എസ്​.ഇ.ബി
cancel

തിരുവനന്തപുരം: പുരപ്പുറ സൗരോർജ ഉൽപാദനം വർധിച്ചത്​ ഗ്രിഡിലേക്ക്​ നൽകുന്നത്​ വർധിച്ചതോടെ പ്രതിവർഷം 500 ​കോടിയുടെ നഷ്​ടമെന്ന്​ കെ.എസ്​.ഇ.ബി. ഇതുമൂലം 2024-25 വർഷം സോളർ ഇല്ലാത്ത സാധാരണ ഉപഭോക്​താവിന്‍റെ ബില്ലിൽ അധികബാധ്യതയായി എത്തുന്നത്​ യൂനിറ്റൊന്നിന്​ 19 പൈസയാണ്​. 10 ​വർഷത്തിനകം ഈ ബാധ്യത യൂനിറ്റിന്​ 40 പൈസയിലെത്തും. പുനരുപയോഗ ഊർജചട്ട ഭേദഗതിയുടെ കരട് സംബന്ധിച്ച തെളിവെടുപ്പിന്‍റെ ഭാഗമായാണ്​ സോളാർ വരുത്തുന്ന ‘നഷ്ടക്കണക്കുകൾ’കെ.എസ്​.ഇ.ബി സമർപ്പിച്ചത്​.

പകൽസമയത്ത്​ സോളാർ പ്ലാന്‍റുകളിൽനിന്നുള്ള വൈദ്യുതി വലിയതോതിൽ ഗ്രിഡിലേക്ക്​ എത്തുന്നുണ്ട്​. ഇതുമൂലം മുഴുവൻ സമയവും വൈദ്യുതി വാങ്ങൽ ബാധകമായ കരാറുകൾ പ്രകാരമുള്ള വൈദ്യുതി സറണ്ടർ ചെയ്യേണ്ടിവരുന്നതാണ്​ നഷ്ടം വർധിപ്പിക്കുന്ന പ്രധാനഘടകം.

പകൽ വൈദ്യുതിക്ക്​ വില കുറവാണ്​. ഈ സമയം സോളാർ പ്ലാന്‍റുകളിൽ നിന്ന്​ ഗ്രിഡിലേക്ക്​ നൽകുന്ന വൈദ്യുതിക്ക്​ പകരം അതേ അളവിൽ തിരികെ സോളാർ ഉൽപാദകർക്ക്​ രാത്രിയിൽ വിലകൂടിയ വൈദ്യുതി നൽകുന്നതാണ്​ സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്ന മറ്റൊരു ഘടകം. സോളാർ വ്യാപനവുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന സൗകര്യവികസനത്തിനും നല്ല തുക വേണ്ടിവരുന്നു. ഇതെല്ലാം സംസ്ഥാനത്ത്​ സോളാർ പാനലുകൾ വ്യാപകമാവുന്നതിന്‍റെ പ്രത്യാഘാതമായി കെ.എസ്​.ഇ.ബി വിവരിക്കുന്നു.

സംസ്ഥാനത്ത്​ ഉൽപാദിപ്പിക്കുന്ന സോളർ വൈദ്യുതിയുടെ 70 ശതമാനും പകൽ ഗ്രിഡിലേക്ക്​ എത്തുന്നുണ്ട്​. എന്നാൽ ഇത്​ ഇനിയും വർധിച്ചാൽ ഗ്രിഡ്​ പ്രവർത്തനെത്ത ബാധിക്കും. ജലസേചന പദ്ധതികൾക്കടക്കം പ്രയോജനപ്പെടുത്തുന്നതിനാൽ ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഉൽപാദനം പകൽ 350 മെഗാവാട്ടിന്​ താഴേക്ക്​ പരിമിതപ്പെടുത്താനാവില്ല. മൺസൂൺകാലത്ത്​ ​ജലവൈദ്യുത പദ്ധതികൾ പൂർണമായി പ്രവർത്തിച്ചിച്ചാണ്​ വെള്ളം ക്രമീകരിക്കുന്നത്​. ഈ സമയത്തും സോളാർ ഉൽപാദനത്തിൽ മൂന്നിലൊന്ന്​ കുറവുമാത്രമാണുള്ളത്​.

ഉപഭോക്​താക്കൾ അവരുടെ ആവശ്യത്തിനുസരണം സോളാർ വൈദ്യുതി ഉപയോഗിക്കുകയും ഗ്രിഡിലേക്ക്​ നൽകുന്നത്​ കുറക്കുകയുമാണ്​ നിലവിലെ പ്രതിസന്ധിക്ക്​ പരിഹാരം. ബാറ്ററി സംവിധാനവും പ്ര​യോജനപ്പെടുത്താം. കെ.എസ്​.ഇ.ബി സ്വന്തംനിലക്ക്​ ബാറ്ററി സ്​റ്റോ​റേജ്​ സ്ഥാപിക്കുന്നുണ്ടെങ്കിലും ഇത്​ വ്യാപാകമാക്കിയാൽ അതിനുള്ള അധികചെലവും സാധാരണ ഉപഭോക്​താക്കളുടെ ബില്ലിൽ അധികബാധ്യതായി എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

നെറ്റ്​ മീറ്ററിങ്ങിനുള്ള പരിധി രണ്ട്​ കിലോവാട്ടായി പരിമിതപ്പെടുത്തുക, എല്ലാത്തരം സോളർ വൈദ്യുത ഉൽപാദകർക്കും ഗ്രിഡ്​ സപ്പോർട്ട്​ ചാർജ്​ നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങളും കെ.എസ്​.ഇ.ബി കമീഷന്​ മുന്നിൽ ഉന്നയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar energyPurapura Solar EnergyKeralaKSEB
News Summary - KSEB says annual loss of Rs 500 crore due to solar energy
Next Story