Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാലറി ചലഞ്ചിൽ പിരിച്ച...

സാലറി ചലഞ്ചിൽ പിരിച്ച 132 കോടി കെ.എസ്​.ഇ.ബി പോക്കറ്റിലാക്കി

text_fields
bookmark_border
സാലറി ചലഞ്ചിൽ പിരിച്ച 132 കോടി കെ.എസ്​.ഇ.ബി പോക്കറ്റിലാക്കി
cancel

തിരുവനന്തപുരം: സാലറി ചലഞ്ചിൽ ജീവനക്കാരിൽനിന്ന്​ പിരിച്ച 132 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ അടക്കാതെ വൈദ്യുതി ബോർഡ്​ മുക്കി. പുനരധിവാസത്തിനും പുനർനിർമാണത്തിനുമായാണ്​ ജീവനക്കാർ ഒരുമാസത്തെ ശമ്പളം നൽക ിയത്​. ഒാരോ മാസവും മൂന്ന്​ ദിവസത്തെ ശമ്പളം വീതം 10​ മാസം കൊണ്ടാണ്​ തുക നൽകിയത്​. എന്നാൽ, ഒാരോ മാസവും ലഭിച്ച തുക സർക്കാറിലേക്ക്​ അടച്ചില്ല. സംഭവം വിവാദമായതോടെ കടമെടുത്ത്​ തുക ദുരിതാശ്വാസനിധിയിൽ അടക്കുമെന്ന്​ ബോർഡ്​ ചെ യർമാൻ എൻ.സി. പിള്ള പറഞ്ഞു. സാമ്പത്തികപ്രയാസം മൂലമാണ്​ കൊടുക്കാതിരുന്നതെന്നും ഉടൻ നൽകു​െമന്നും മന്ത്രി എം.എം. മണിയും പ്രതികരിച്ചു.

ജീവനക്കാരിൽനിന്നും പെൻഷൻകാരിൽനിന്നും പിരിച്ചതിൽ ദുരിതാശ്വാസനിധിയിലേക്ക്​ അടക്കേണ ്ട 132.46 കോടിയാണ്​ ബോർഡി​നു കൈവശമുള്ളത്​. 2019 ജൂൺ 30 വരെ 124.73 കോടിയാണ്​ ജീവനക്കാരിൽനിന്ന്​ ഇൗടാക്കിയത്​. ഇതിൽ 10.23 കോടി മാത്രമാണ്​ ദുരിതാശ്വാസനിധിയിൽ എത്തിയത്​. 95 ശതമാനവും ബോർഡ്​ കൈമാറിയില്ല. പെൻഷൻകാരിൽനിന്ന്​ ഇൗടാക്കിയ വിഹിതം 20.53 കോടിയാണ്​. ഇതിൽ 2.27 കോടി അടച്ചു. 2018 ആഗസ്​റ്റ്​​ മുതലാണ്​ സാലറി ചലഞ്ചിലേക്ക്​ പണം പിടിക്കാൻ തുടങ്ങിയത്​. 2018 സെപ്​റ്റംബറിൽ 49.5 കോടി ബോർഡ്​ ദുരിതാശ്വാസ നിധിയിലേക്ക്​ നൽകിയിരുന്നു. ഇതിൽ 36.20 കോടി ബോർഡി​േൻറതും ബാക്കി ജീവനക്കാരുടേതുമായിരുന്നു. അതേസമയം, ഒരുമിച്ച്​ നൽകാൻ തീരുമാനിച്ചതുകൊണ്ടാണ്​ വൈകിയതെന്നും വകമാറ്റിയിട്ടില്ലെന്നും വൈദ്യുതി ബോർഡ്​ വിശദീകരിച്ചു. തുക കൈമാറാൻ ബോർഡ്​ ചെയർമാൻ അഡ്​മിനിസ്​ട്രേഷൻ സെക്രട്ടറിക്ക്​ നിർദേശം നൽകി. ജൂണിലാണ്​ തുക ഇൗടാക്കൽ​ പൂർത്തിയായത്​. ആക്ഷേപങ്ങൾക്ക്​ അടിസ്ഥാനമില്ലെന്നും ബോർഡ്​ ചെയർമാൻ പറഞ്ഞു.

ബോർഡിന്​ സർക്കാറിൽനിന്ന്​ 541.79 കോടി ലഭിക്കാനുണ്ടെന്നും​ കെ.എസ്​.ഇ.ബി ചൂണ്ടിക്കാട്ടി. വാട്ടർ അതോറിറ്റി കുടിശ്ശിക -331.67 കോടി, 2019-20ൽ വൈദ്യുതിനിരക്ക്​ എഴുതിത്തള്ളിയത്​ 52.40 കോടി, വാട്ടർഅതോറിറ്റി കുടിശ്ശിക എഴുതിത്തള്ളിയ വകയിൽ -104.80 കോടി, നബാർഡ്​-​ആർ.​െഎ.ഡി.എഫ്​ വായ്​പ -35.97 കോടി, സമ്പൂർണ വൈദ്യുതീകരണപദ്ധതി 7.54 കോടി, മറ്റുള്ളവ 9.41 കോടി. ആകെ 541.79 കോടി. അടുത്ത മാസങ്ങളിലെ വൈദ്യുതിനില അവലോകനപ്രകാരം ഒക്​ടോബർ രണ്ടാംവാരം വൈദ്യുതി വാങ്ങാൻ 200 കോടി അധികബാധ്യത വരുമെന്നും ബോർഡ്​ രേഖ വ്യക്തമാക്കുന്നു.


പ്രളയബാധിതര്‍ക്കുവേണ്ടി പിരിച്ച തുക വകമാറ്റിയത് ഗുരുതര ക്രമക്കേട് -രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രളയബാധിതര്‍ക്കുവേണ്ടി കെ.എസ്.ഇ.ബി സാലറി ചലഞ്ചിലൂടെ പിരിച്ച കോടിക്കണക്കിന് രൂപ വകമാറ്റി ചെലവിട്ടത്​ സര്‍ക്കാറി​​​െൻറ ഗുരുതരവീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ഡാമുകള്‍ തുറന്നുവിട്ട് കേരളത്തെ പ്രളയത്തില്‍ മുക്കിയ ബോർഡ്​തന്നെ പ്രളയബാധിതര്‍ക്കുവേണ്ടി പിരിച്ച തുക വകമാറ്റിചെലവഴിച്ചതിലൂടെ വേലിതന്നെ വിളവ് തിന്നുന്ന സ്ഥിതിവിശേഷമാണ്. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രത്യേക അക്കൗണ്ട് വേണമെന്ന പ്രതിപക്ഷ ആവശ്യം ശരി​െവക്കുന്നതാണ് ഈ കെടുകാര്യസ്ഥത. സാമ്പത്തികപ്രതിസന്ധിമൂലമാണ് പണം വകമാറ്റി ​െചലവഴിച്ചതെന്ന് വകുപ്പ് മന്ത്രി എം.എം. മണിതന്നെ സമ്മതിച്ച സ്ഥിതിക്ക് വൈദ്യുതി വകുപ്പി​​​െൻറ വീഴ്ച വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു.

സാലറി ചലഞ്ചിലൂടെ പിരിച്ച 136 കോടി രൂപ കൈവശം ​െവച്ചിരുന്നവര്‍ ഒരുവര്‍ഷത്തോളം ഇതി​​​െൻറ പലിശയിനത്തില്‍ എത്ര തുക ലഭിച്ചു എന്ന് വ്യക്തമാക്കണം. പല പൊതുമേഖലാ സ്ഥാപനങ്ങളിലും ഇത്തരത്തില്‍ ക്രമക്കേട് നടന്നിട്ടു​െണ്ടന്ന്​ മനസ്സിലാകുന്നതായി ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksebmm manikerala newskerala floodSalary challenge
News Summary - KSEB Salary Challenge- money will transfer soon - Kerala news
Next Story