ബില്ലടക്കാത്തതിനെ തുടർന്ന് വിച്ഛേദിച്ച എറണാകുളം കലക്ടറേറ്റിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് കെ.എസ്.ഇ.ബി
text_fieldsഎറണാകുളം: ബില്ലടക്കാത്തതിനെ തുടർച്ച് വിച്ഛേദിച്ച എറണാകുളം കലക്ടറേറ്റിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച് കെ.എസ്.ഇ.ബി. ബില്ലടക്കാത്തതിനെ തുടർന്ന് 30 ഓഫീസുകളിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്. ഇന്ന് കലക്ടറുമായി നടന്ന ചർച്ചക്കൊടുവിലാണ് ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. തുടർന്ന് കെ.എസ്.ഇ.ബിയിലെ ജീവനക്കാരെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.
ജില്ലാ സപ്ലൈ ഓഫിസ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസ്, ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസ്, സർവേ ഡപ്യൂട്ടി ഡയറക്ടറേറ്റ്, ഭക്ഷ്യ സുരക്ഷ ഡപ്യൂട്ടി കമ്മിഷണറേറ്റ്, കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസ്, യുവജന ക്ഷേമ ഓഫിസ്, ട്രഷറി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം, ജില്ലാ ഓഡിറ്റ് വിഭാഗം, സഹകരണ ജോയിന്റ് റജിസ്ട്രാർ ഓഫിസ്, ഇറിഗേഷൻ ഓഫിസ്, ഇലക്‌ഷൻ ഗോഡൗണും അനുബന്ധ വിഭാഗവും തുടങ്ങിയവയാണ് വൈദ്യുതി കണക്‌ഷൻ വിഛേദിച്ച പ്രധാന ഓഫിസുകൾ. 57 ലക്ഷം രൂപ വിവിധ ഓഫീസുകൾ ചേർന്ന് കെ.എസ്.ഇ.ബി കുടിശ്ശികയായി നൽകാനുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്.
പലതവണ നോട്ടിസ് നൽകിയിരുന്നതായി വൈദ്യുതി സെക്‌ഷൻ അധികൃതർ അറിയിച്ചു. ചീഫ് എൻജിനീയറുടെ നിർദേശ പ്രകാരമാണ് വൈദ്യുതി വിഛേദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

