കെ.എസ്.ഇ.ബി ഓൺലൈൻ സേവനങ്ങൾ 21ന് രാത്രി മുടങ്ങും
text_fieldsതിരുവനന്തപുരം: കസ്റ്റമർ റിലേഷൻസ് മാനേജ്മെന്റ് സോഫ്റ്റ്വെയർ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി ഓൺലൈൻ കൺസ്യൂമർ പോർട്ടലായ വെബ് സെൽഫ് സർവിസ് (wss.kseb.in), കൺസ്യൂമർ മൊബൈൽ ആപ്, ടോൾ ഫ്രീ നമ്പറായ 1912, ഓട്ടോമാറ്റിക് പരാതി രജിസ്ട്രേഷൻ നമ്പറായ 9496001912 (കാൾ/വാട്സ്ആപ്) എന്നിവ 21ന് രാത്രി 11 മുതൽ 22ന് പുലർച്ചെ രണ്ടുവരെ ലഭ്യമാകില്ല. ഈ സമയം സെക്ഷൻ ഓഫിസുകൾ മുഖേന മാത്രമേ പരാതികൾ രജിസ്റ്റർ ചെയ്യാൻ സാധിക്കൂവെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
അനധികൃത വൈദ്യുതി വേലിക്കെതിരെ നടപടി
തിരുവനന്തപുരം: അനധികൃത വൈദ്യുതി വേലികൾ സ്ഥാപിക്കുന്നത് വർധിക്കുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതിയുടെ ദുരുപയോഗം ശ്രദ്ധയിൽപെട്ടാൽ സെക്ഷൻ ഓഫിസിലോ 9496010101 എന്ന എമർജൻസി നമ്പറിലോ അറിയിക്കണം. രണ്ടുവർഷത്തിനിടെ ഇത്തരം അപകടങ്ങളിൽ 24 പേരാണ് മരിച്ചത്. കെ.എസ്.ഇ.ബിയുടെ ലൈനിൽനിന്ന് വൈദ്യുതി മോഷ്ടിച്ചോ വീട്ടിലെ കണക്ഷനിൽനിന്നോ വേലികളിലേക്ക് വൈദ്യുതി കടത്തിവിടുന്നതാണ് അപകടത്തിൽ കലാശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

