Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻജിനീയർ തസ്​തികയിലെ...

എൻജിനീയർ തസ്​തികയിലെ ഒഴിവുകൾ റിപ്പോർട്ട്​ ചെയ്യരുതെന്ന്​ കെ.എസ്​.ഇ.ബി

text_fields
bookmark_border
kseb
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ.​എ​സി​ൽ​നി​ന്നു​ള്ള​വ​രെ പ്ര​ധാ​ന ത​സ്​​തി​ക​ക​ളി​ൽ നി​യ​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നു​ പി​ന്നാ​ലെ കെ.​എ​സ്.​ഇ.​ബി​യി​ലെ അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​യി​ലെ ഒ​ഴി​വു​ക​ൾ പി.​എ​സ്.​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യ​രു​തെ​ന്ന് കെ.​എ​സ്.​ഇ.​ബി സി.​എം.​ഡി​യു​ടെ നി‍ർ​ദേ​ശം. എ​ച്ച്.​ആ​ർ ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്കാ​ണ് കെ.​എ​സ്.​ഇ.​ബി ചെ​യ​ർ​മാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​ക്ക​ണ​മെ​ന്ന റെ​​ഗു​ലേ​റ്റ​റി ക​മീ​ഷ‍െൻറ നി‍ർ​ദേ​ശ​മ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ ഒ​ഴി​വു​ക​ൾ പി.​എ​സ്.​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യേ​​ണ്ടെ​ന്ന നി​ല​പാ​ട്. ത​ക​രാ​റു​ക​ൾ യ​ഥാ​സ​മ​യം പ​രി​ഹ​രി​ക്കാ​നും അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ മേ​ൽ​നോ​ട്ടം ന​ൽ​കാ​നും എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ കു​റ​വു​ണ്ട്. ​ഇ​വ​രു​ടെ ഒ​ഴി​വു​ക​ൾ നി​ക​ത്താ​ത്ത​ത് വൈ​ദ്യു​തി വി​ത​ര​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും.

നി​ല​വി​ൽ അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​യി​ൽ 240 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. 2026 ആ​കു​മ്പോ​ഴേ​ക്ക് ഇ​ത് 700 ആ​കും. പി.​എ​സ്.​സി​ക്ക്​ ഒ​ടു​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്​ ആ​റ് ഒ​ഴി​വു​ക​ൾ മാ​ത്ര​മാ​ണ്. സ​ബ് എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ കാ​ര്യ​ത്തി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. നി​ല​വി​ൽ 400 ഒ​ഴി​വു​ക​ളാ​ണ് സ​ബ് എ​ൻ​ജി​നീ​യ​ർ ത​സ്തി​ക​യി​ലു​ള്ള​ത്.

സ്ഥാ​ന​ക്ക​യ​റ്റ​വും വി​ര​മി​ക്ക​ലും ഉ​ണ്ടാ​കു​ന്ന​തോ​ടെ 2026 ആ​കു​മ്പോ​ഴേ​ക്കും ഇ​ത് 1000 ആ​യി വ​ർ​ധി​ക്കും. സം​സ്ഥാ​ന​ത്തെ കെ.​എ​സ്.​ഇ.​ബി​യു​ടെ പ​ല ഓ​ഫി​സു​ക​ളി​ലും ആ​വ​ശ്യ​മാ​യ എ​ൻ​ജി​നീ​യ​ർ​മ​​രെ നി​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSCKSEBJob VacancyKerala News
News Summary - KSEB not to report vacancies in the post of engineer
Next Story