വൈദ്യുതി കണക്ഷൻ ഫീസ് നിരക്ക് കുത്തനെ ഉയർത്തി; ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ
text_fieldsതിരുവനന്തപുരം: കിലോവാട്ട്/കണക്റ്റഡ് ലോഡ് അടിസ്ഥാനത്തിൽ വൈദ്യുതി കണക്ഷൻ ഫീസിൽ വരുത്തിയ മാറ്റം ഒക്ടോബർ 12 മുതൽ പ്രാബല്യത്തിലാകും. നിലവിൽ പോസ്റ്റിന്റെയും കേബിളിന്റെയും മറ്റ് സാധനങ്ങളുടെയും എസ്റ്റിമേറ്റ് എടുത്താണ് വൈദ്യുതി കണക്ഷൻ ചാർജ് നിശ്ചയിച്ചിരുന്നത്. ഇത് ഉദ്ദേശിക്കുന്ന വേണ്ട കിലോവാട്ടിന്റെ അടിസ്ഥാനത്തിലേക്ക് മാറും. റഗുലേറ്ററി കമീഷൻ ഇതിന് അംഗീകാരം നൽകി.
പോസ്റ്റ്, അധിക വയർ ക്കെവേണ്ട കണക്ഷനുകൾക്ക് പുതിയ സംവിധാനത്തിൽ നിരക്ക് കുറയും. മറ്റുള്ളവക്ക് കാര്യമായി വർധിക്കും. നിലവിലെ ലൈനിൽ നിന്ന് 200 മീറ്റർ വരെയുള്ള കണക്ഷനുകൾക്ക് വിവിധ സാധനങ്ങൾ വേണ്ടതിനും വേണ്ടാത്തിനും ഒരേ നിരക്കാണ്. മുമ്പ് വ്യത്യസ്ത നിരക്കായിരുന്നു പുതിയ കണനക്ഷന് പോസ്റ്റ് വരുന്നവർക്ക് നിലവിൽ ഉയർന്ന ചാർജ് നൽകേണ്ടിയിരുന്നു. അവർക്ക് നിരക്ക് കറുയുകയാണ് ചെയ്യുക. അപേക്ഷക്ക് ഒപ്പം ഇനി ഫീസ് കൂടി അടയ്ക്കാം. 200 മീറ്ററിനപ്പുറം പോസ്റ്റും സാധാനങ്ങളും വേണ്ടിടത്ത് നിലവിലെ രീതിയിലാണ് നിരക്ക്.
ഗാർഹിക വിഭാഗത്തിൽ രണ്ട് കിലോവാട്ട് വരെ സിംഗിൾ ഫേസ് കണക്ഷന് 2000 രൂപയാണ് ഫീസ്. നിലവിൽ അഞ്ച് കലോവാട്ട് രെ 1740 രൂപയായിരുന്നു. ഗാർഹിക വിഭാഗമല്ലാത്ത എൽ.ടി. സിംഗിൾ ഫേസ് ഒരു കിലോ വാട്ട് വരെ 2500, രണ്ട് കിലോവാട്ട് വരെ 3000 രൂപ നിരക്കിൽ നൽകണം. എല്ലാ വിഭാഗത്തിലും പെടുന്ന സിംഗിൾഫേസ് 2-5 കിലോവാട്ടിന് 5000 രൂപ, ത്രീഫേസ് 5-7 കിലോവാട്ടിന് 8000 രൂപ, 7-10 കലോവാാട്ടിന് 10000.
നിലവിലെ സിംഗിൾഫേസ് ത്രീ ഫേസിലേക്ക് മാറ്റാൻ കിലോ വാട്ടിന് 700 രൂപ വീതം നൽകണം. . ത്രീഫേസ് 10-30 കലോ വാട്ട് - 1560 രൂപ വീതം കിലോവാട്ടിന് നൽകണം. ത്രീഫേസ് 30-40 കിലോ വാട്ട് - 2890 രൂപ വീതം കിലോ വാട്ടിന് . ത്രീഫേസ് 40-50 കിലോ വാട്ട് - 4225 രൂപ വീതം കിലോവാട്ടിന്, ത്രീഫേസ് 50--100 കിലോ വാട്ട് - കലോവാട്ടിന് 5670 രൂപ വീതം. എച്ച്.ടി. കണക്ഷൻ - കെ.വി.എക്ക് 1800 രൂപ വീതം പരമാവധി അഞ്ച് ലക്ഷം രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

