Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീറ്റർ റീഡർമാരുടെ സമരം പിൻവലിക്കാൻ ധാരണ; പുറത്താക്കിയവരെ തിരിച്ചെടുക്കും, 15 ന് വീണ്ടും യോഗം

text_fields
bookmark_border
https://www.madhyamam.com/tags/meter-reader
cancel
camera_alt

വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഓൾ കേരള മീറ്റർ റീഡേഴ്സ് കൂട്ടായ്മ ഭാരവാഹികളുമായി ചർച്ച നടത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ഇ.ബി മീറ്റർ റീഡർമാർ നടത്തിവന്ന സമരം പിൻവലിക്കാൻ ധാരണയായി. വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

സമരത്തെ തുടർന്ന് പുറത്താക്കിയ മീറ്റർ റീഡർമാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കും. മീറ്റർ റീഡർമാർ ഉന്നയിച്ച പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യാൻ ഒക്ടോബർ 15 ന് വീണ്ടും യോഗം ചേരാനും തീരുമാനിച്ചു.

മീറ്റർ റീഡർമാരു​ടെ സമരത്തെ തുടർന്ന് ശ​രാ​ശ​രി വൈദ്യുതി ഉ​പ​യോ​ഗം ക​ണ​ക്കാ​ക്കി ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ബി​ൽ ന​ൽ​കാൻ ​സംസ്ഥാന വൈദ്യുതി ബോർഡ് (കെ.​എ​സ്.​ഇ.​ബി) നി​ർ​ദേ​ശം നൽകിയിരുന്നു. സ്വ​യം മീ​റ്റ​ർ റീ​ഡി​ങ്​ ന​ട​ത്താ​ൻ അ​പേ​ക്ഷ ന​ൽ​കു​ന്ന ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ വ്യ​വ​സ്ഥ​ക​ൾ​ക്ക്​ വി​ധേ​യ​മാ​യി അ​നു​മ​തി ന​ൽ​കാനും തീരുമാനിച്ചിരുന്നു.

1800ഓ​ളം മീ​റ്റ​ർ റീ​ഡ​ർ​മാ​രാ​ണ്​ ഒരാഴ്ചയായി സ​മ​രം നടത്തിയത്.​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ബി​ൽ ന​ൽ​കു​ന്ന​ത​ട​ക്കം മു​ട​ങ്ങി​. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രു​ടെ സം​ഘ​ട​ന​ക​ളു​മാ​യി കെ.​എ​സ്.​ഇ.​ബി ഡ​യ​റ​ക്ട​ർ​മാ​ർ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ധാ​ര​ണ​യാ​യിരുന്നി​ല്ല.

തങ്ങള്‍ക്ക് ശമ്പള വര്‍ധനവ് കിട്ടിയിട്ട് നാല് വര്‍ഷമായെന്നും വേണ്ടത്ര പ്രതിഫലം നിശ്ചയിക്കാതെ തന്നെ പുതിയ ജോലികള്‍ തങ്ങളുടെ മേല്‍ കെട്ടിവെക്കുകയാണെന്നും ആരോപിച്ചാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്. ശമ്പള വർധന ആവശ്യപ്പെട്ട് പലവട്ടം കെ.എസ്.ഇ.ബി മാനേജ്മെന്റിനും മുൻമന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഓൾ കേരള മീറ്റർ റീഡേഴ്സ് കൂട്ടായ്മയുടെ സ്റ്റേറ്റ് പ്രസിഡന്റ് കണ്ണൻ തലവടി പറഞ്ഞത്. സമരത്തെ സർക്കാർ അടിച്ചമർത്താനാണ് നോക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

രേഖപ്പെടുത്തപ്പെട്ട പരമാവധി ആവശ്യകതകൂടി (ആർ.എം.ഡി) റീഡിങ്ങിന്റെ ഭാഗമായി രേഖപ്പെടുത്തണമെന്ന കെ.എസ്‌.ഇ.ബി നിർദേശമാണ് മീറ്റർ റീഡർമാരുടെ സമരത്തിന് കാരണമായത്. വ്യത്യസ്‌ത മീറ്ററുകളിൽനിന്ന്‌ ഇത്‌ രേഖപ്പെടുത്തുന്നതിന്‌ പരിശീലനം നൽകാതെയാണ്‌ തീരുമാനം നടപ്പാക്കിയത്‌.

മീറ്റർ റീഡിങ്ങിന്‌ കൂടുതൽ സമയം ചെലവിടേണ്ടിവരും. അതിന്‌ ആനുപാതികമായി വേതനം കൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് കരാർ മീറ്റർ റീഡർമാരിൽ ഒരുവിഭാഗം കൂട്ടായ്‌മ രൂപീകരിച്ച്‌ സമരം ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story