കടത്തിൽ മുങ്ങിയ കെ.എസ്.ഇ.ബിക്ക് തുരുമ്പിെൻറ കൈതാങ്ങ്
text_fieldsതൃശൂർ: നിലനിൽപ്പ് അപകടത്തിലായ കെ.എസ്.ഇ.ബിക്ക് ആക്രി വിറ്റപ്പോൾ കിട്ടിയത് 145.85 കോടി. മൂന്ന് വർഷത്തെ ഉപയോഗശൂന്യമായ വസ്തുക്കളാണ് വിറ്റഴിച്ചത്. ഇവ വാങ്ങിയപ്പോൾ നൽകിയ വിലയുടെ ഒരു ശതമാനം പോലും ലഭിച്ചിട്ടില്ലെങ്കിലും കടത്തിൽ മുങ്ങിയ കെ.എസ്.ഇ.ബിക്ക് തുരുമ്പിെൻറ കൈതാങ്ങാണ് ഈ തുക.
അലുമിനിയം, ചെമ്പ് വസ്തുക്കൾ, ചെമ്പ് കേബിളുകൾ, ചെമ്പ് ചുറ്റിയ ട്രാൻസ്ഫോർമർ, പവർ കേബിൾ, ട്രാൻസ്ഫോർമർ, ഇരുമ്പ് പാഴ്വസ്തുക്കൾ എന്നിവയാണ് വിറ്റൊഴിച്ചത്. ബംഗളൂരുവിലെ പാഴ് വസ്തുക്കളുടെ സേവനദാതാക്കളായ എം.എസ്.ടി.സി ലിമിറ്റഡ് എന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിെൻറ വെബ് പോർട്ടലിലൂടെയാണ് കെ.എസ്.ഇ.ബി ആക്രി വസ്തുക്കൾ വിറ്റത്.
7407.88 കോടിയുടെ സഞ്ചിത നഷ്ടത്തിലാണ് കെ.എസ്.ഇ.ബി. 2016-17 സാമ്പത്തിക വർഷം മാത്രം നഷ്ടം 1494.63 കോടിയാണ്. നഷ്ടം നികത്തി വരുമാനമുണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് ബോർഡ്. ഇതിെൻറ ഭാഗമായുള്ള നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് തുരുമ്പെടുക്കുന്ന വസ്തുക്കൾ വിറ്റൊഴിച്ചത്.
വിവിധ റീജനൽ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കൾ കണ്ടെത്തി മൂല്യം നിർണയിച്ച് വിൽക്കാൻ ചീഫ് എൻജിനീയർമാരുടെ ഓഫിസ്, സർക്കിൾ ഓഫിസ് തുടങ്ങി വിവിധ ഓഫിസുകൾ കേന്ദ്രീകരിച്ച് സ്ക്രാപ്പ് ഡിസ്പോസൽ കമ്മിറ്റി തന്നെ കെ.എസ്.ഇ.ബിക്കുണ്ടെങ്കിലും നടപടിക്രമങ്ങളും നൂലാമാലകളും ഏറെയുണ്ടെന്നതിനാൽ ഉദ്യോഗസ്ഥർ അവിടേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. ഇതുമൂലം തുരുമ്പെടുത്ത് നശിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. കേടായ മീറ്ററുകൾ, ഫ്യൂസ് തുടങ്ങി റീജനൽ ഓഫിസുകളിൽ ഇനിയും ഉപയോഗശൂന്യമായ വസ്തുക്കൾ ഏറെയുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
