Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.എസ്.ഇ.ബി...

കെ.എസ്.ഇ.ബി കൈത്താങ്ങ്​​; ഇനി വൈദ്യുതി വെളിച്ചത്തിൽ പഠിക്കാം

text_fields
bookmark_border
കെ.എസ്.ഇ.ബി കൈത്താങ്ങ്​​; ഇനി വൈദ്യുതി വെളിച്ചത്തിൽ പഠിക്കാം
cancel
camera_altഅസി. എൻജിനീയർ സി. ദിനേശൻ സ്വിച്ചോൺ കർമം നിർവഹിക്കുന്നു

ഇ​രി​ക്കൂ​ർ: റോ​സ്മ​രി​യ​ക്കും ആ​ൻ​മ​രി​യ​ക്കും ഇ​നി വൈ​ദ്യു​തി വെ​ളി​ച്ച​ത്തി​ൽ പ​ഠി​ക്കാം. ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നാ​യ​തി​നാ​ൽ, വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തു​കാ​ര​ണം കു​ട്ടി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. കെ.​എ​സ്.​ഇ.​ബി ഇ​രി​ക്കൂ​ർ സെ​ക്​​ഷ​ൻ അ​ധി​കൃ​ത​ർ പ്ര​ത്യേ​കം താ​ൽ​പ​ര്യ​മെ​ടു​ത്ത് ഒ​രു ദി​വ​സം കൊ​ണ്ട് നാ​ല്​ പോ​സ്​​റ്റു​ക​ളും 110 മീ​റ്റ​ർ ലൈ​നും പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി വ​ലി​ച്ചാ​ണ് റോ​സ​മ്മ​യു​ടെ കൊ​ച്ചു​വീ​ട്ടി​ൽ വൈ​ദ്യു​തി എ​ത്തി​ച്ച​ത്.

കെ.​എ​സ്.​ഇ.​ബി ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ​യ​റി​ങ്​ പ്ര​വൃ​ത്തി​ക്കാ​വ​ശ്യ​മാ​യ ചെ​ല​വ് വ​ഹി​ച്ചു. റോ​സ് മ​രി​യ മ​ല​പ്പ​ട്ടം എ​ച്ച്.​എ​സ്.​എ​സി​ൽ പ​ത്താം ക്ലാ​സി​ലും ആ​ൻ​മ​രി​യ വ​യ​ക്ക​ര ഗ​വ. യു.​പി സ്കൂ​ളി​ൽ ആ​റാം ക്ലാ​സി​ലും പ​ഠി​ക്കു​ന്നു. ഇ​വ​ർ​ക്ക് ടി.​വി മ​ല​പ്പ​ട്ടം സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ൽ​കി. റോ​സ​മ്മ​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​സി. എ​ൻ​ജി​നീ​യ​ർ സി. ​ദി​നേ​ശ​ൻ സ്വി​ച്ചോ​ൺ ചെ​യ്തു. ജീ​വ​ന​ക്കാ​രാ​യ ഇ.​വി. മ​നോ​ജ് കു​മാ​ർ, പി.​ഇ. ധ​നേ​ഷ്, എം.​വി. രാ​ജീ​വ​ൻ, കെ. ​സ​ജീ​വ​ൻ, കെ. ​ജ​യേ​ഷ് കു​മാ​ർ, സി. ​ജ​യേ​ഷ് കു​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricityKSEB
News Summary - KSEB electricity
Next Story