Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീറ്റർ റീഡർ സമരം നേരിടാൻ കെ.എസ്.ഇ.ബി; ശരാശരി ഉപയോഗം കണക്കാക്കി ബിൽ നൽകാൻ നിർദേശം

text_fields
bookmark_border
https://www.madhyamam.com/tags/meter-reader
cancel

തി​രു​വ​ന​ന്ത​പു​രം: ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന മീ​റ്റ​ർ റീ​ഡ​ർ​മാ​രു​ടെ സ​മ​രം നേ​രി​ടാ​ൻ സംസ്ഥാന വൈദ്യുതി ബോർഡ് (കെ.​എ​സ്.​ഇ.​ബി). ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ത്ത​വ​രു​ടെ ക​രാ​ർ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ കാ​ണി​ച്ച് ​ബോ​ർ​ഡ്​ ഡി​സ്​​ട്രി​ബ്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ സ​ർ​ക്കു​ല​ർ ന​ൽ​കി.

ശ​രാ​ശ​രി ഉ​പ​യോ​ഗം ക​ണ​ക്കാ​ക്കി ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ബി​ൽ ന​ൽ​കാ​നാ​ണ്​ നി​ർ​ദേ​ശം. സ്വ​യം മീ​റ്റ​ർ റീ​ഡി​ങ്​ ന​ട​ത്താ​ൻ അ​പേ​ക്ഷ ന​ൽ​കു​ന്ന ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ വ്യ​വ​സ്ഥ​ക​ൾ​ക്ക്​ വി​ധേ​യ​മാ​യി അ​നു​മ​തി ന​ൽ​കും. മീ​റ്റ​ർ റീ​ഡ​ർ​മാ​ർ​ക്ക്​ ന​ൽ​കി​യ യ​ന്ത്ര​ങ്ങ​ൾ മ​ട​ക്കി​വാ​ങ്ങാ​നും നി​ർ​ദേ​ശി​ച്ചു.

1800ഓ​ളം മീ​റ്റ​ർ റീ​ഡ​ർ​മാ​രാ​ണ്​ അ​ഞ്ച്​ ദി​വ​സ​മാ​യി സ​മ​രം തു​ട​രു​ന്ന​ത്.​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ബി​ൽ ന​ൽ​കു​ന്ന​ത​ട​ക്കം മു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രു​ടെ സം​ഘ​ട​ന​ക​ളു​മാ​യി കെ.​എ​സ്.​ഇ.​ബി ഡ​യ​റ​ക്ട​ർ​മാ​ർ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ധാ​ര​ണ​യാ​യി​ല്ല.

വേ​ത​നം വ​ർ​ധി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ​ബോ​ർ​ഡ്. വീ​ടു​ക​ളി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ക​ണ​ക്​​റ്റ​ഡ്​ ലോ​ഡ്​ സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​ക്ക്​ പ്ര​ത്യേ​ക ആ​നു​കൂ​ല്യം ന​ൽ​കാ​മെ​ന്നും ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. ധാ​ര​ണ​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​രം തു​ട​രു​ക​യാ​ണ്.

ഈ മാസം ഒന്നിനാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്. നിലവില്‍ ചുരുക്കം ചില ജീവനക്കാര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. അഞ്ച് ദിവസമായി മീറ്റര്‍ റീഡിങ് എടുക്കുന്നത് നിലച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് ശമ്പള വര്‍ധനവ് കിട്ടിയിട്ട് നാല് വര്‍ഷമായെന്നും വേണ്ടത്ര പ്രതിഫലം നിശ്ചയിക്കാതെ തന്നെ പുതിയ ജോലികള്‍ തങ്ങളുടെ മേല്‍ കെട്ടിവെക്കുകയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. കൃത്യസമയത്ത് ബില്‍ നോക്കി നല്‍കിയില്ലെങ്കില്‍ കെ.എസ്.ഇ.ബിക്കും ഉപയോക്താക്കള്‍ക്കും ഒരു പോലെ നഷ്ടമുണ്ടാകും.

സമരത്തെ സർക്കാർ അടിച്ചമർത്താനാണ് നോക്കുന്നതെന്ന് ഓൾ കേരള മീറ്റർ റീഡേഴ്സ് കൂട്ടായ്മയുടെ സ്റ്റേറ്റ് പ്രസിഡന്റ് കണ്ണൻ തലവടി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി തങ്ങളുടെ വേതനം വർധിപ്പിച്ചിട്ടില്ലെന്നും പലവട്ടം കെ.എസ്.ഇ.ബി മാനേജ്മെന്റിനും മുൻമന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story