Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്കും കാറും കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി ജീവനക്കാർക്ക് പരിക്ക്

text_fields
bookmark_border
ഒരാളുടെ നില ഗുരുതരം
ബൈക്കും കാറും കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി ജീവനക്കാർക്ക് പരിക്ക്
cancel

കോലഞ്ചേരി: പട്ടിമറ്റം റോഡിൽ ബിവറേജസ് ഷോപ്പിന് സമീപം അമിതവേഗത്തിൽ അശ്രദ്ധമായി ഓടിച്ചെത്തിയ കാർ ബൈക്കിലിടിച്ച് രണ്ട് കെ.എസ്.ഇ.ബി ജീവനക്കാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.

കോലഞ്ചേരി സെക്ഷനിലെ ജീവനക്കാരായ ഗോപൻ (53), സനൽ എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ മൂശാരിപ്പടി ഇന്ദ്രാൻ ചിറക്ക് സമീപം ലൈനിൽ അറ്റകുറ്റപ്പണിക്കുശേഷം ഓഫിസിലേക്ക് വരുംവഴിയാണ് അപകടം. ബൈക്കിലിടിച്ചതോടെ ഇരുവരും തെറിച്ചുവീണു.

അപകടത്തെ തുടർന്ന് സാരമായി പരിക്കേറ്റ ഗോപനെ കോലഞ്ചേരി മെഡിക്കൽ കോളജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കോലഞ്ചേരി ഭാഗത്തുനിന്ന് വന്ന കാറാണ് അപകടമുണ്ടാക്കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSEB employees injured in accident
Next Story