Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓടിക്കൊണ്ടിരിക്കേ ലോറിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ ദേഹത്തേക്ക് തെറിച്ചുവീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

text_fields
bookmark_border
തളിപ്പറമ്പിലെ കെ.എസ്.ഇ.ബി ജീവനക്കാരനാണ് ശ്രീജിത്ത്
ഓടിക്കൊണ്ടിരിക്കേ ലോറിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ ദേഹത്തേക്ക് തെറിച്ചുവീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
cancel

തളിപ്പറമ്പ്: ലോറിയില്‍നിന്ന് ഓക്സിജന്‍ സിലിണ്ടര്‍ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം. തളിപ്പറമ്പിലെ ചിറക്കൽ പുഴാതി സോമേശ്വരീ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്രീജിത്ത് (48) ആണ് മരിച്ചത്. കണ്ണൂര്‍ പാപ്പിനിശേരിയില്‍ ചുങ്കം ദേശീയപാതയില്‍ വെച്ച് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്.

വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്നു ശ്രീജിത്ത്. അതേസമയം, ഓക്സിജന്‍ സിലിണ്ടര്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്ന മിനിലോറിയില്‍ നിന്നും ഒരു സിലിണ്ടർ കെ.എസ്.ഇ.ബി ജീവനക്കാരന്റെ ദേഹത്തേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ലോറിക്ക് പിറകിലായിരുന്നതിനാൽ പെട്ടെന്ന് തെറിച്ച സിലിണ്ടറിനെ വെട്ടിക്കാൻ ശ്രീജിത്തിനായില്ല. അതാണ് ദേഹത്തേക്ക് വീഴാൻ കാരണമായത്. ഗുരുതര പരിക്കേറ്റയാളെ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ലോറിയുടെ പുറകുവശത്തെ ഡോര്‍ തുറന്നുകിടക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. ലോറി വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KSEB Employee Dies After Oxygen Cylinder Falls from Moving Mini-Lorry in Kannur
Next Story