‘പൊട്ടി വീണ കമ്പിയിൽ കറന്റുണ്ടാകുമോ ആശാനേ...’ VIDEO
text_fieldsകോഴിക്കോട്: മഴക്കാലത്തും മറ്റുമായി വൈദ്യുതിക്കമ്പികൾ പൊട്ടിവീണുള്ള അപകടങ്ങൾ ത ടയാനായി വൈദ്യുതി ബോർഡ് തയാറാക്കിയ ബോധവത്കരണ ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളിൽ വൈ റലാകുന്നു. മലയാളികളുടെ മനസ്സ് കീഴടക്കിയ ബോബനും മോളിയുമാണ് ഹ്രസ്വചിത്രത്തിലൂട െ ജനങ്ങൾക്ക് ബോധവത്കരണം നൽകാൻ എത്തിയിരിക്കുന്നത്.
ബോബനെയും മോളിയേയും കൂടാതെ അവർക്കിടയിലൂടെ ഓടിപ്പായുന്ന നായ്ക്കുട്ടിയും കാലൻകുട വീശിനടക്കുന്ന ആശാനും ബോബെൻറയും മോളിയുടെയും അമ്മ മേരിക്കുട്ടിയും വൈദ്യുതി ബോർഡിെൻറ 1.33 മിനിറ്റുള്ള ഈ ഹ്രസ്വചിത്രത്തിലുണ്ട്. മേരിക്കുട്ടിയുടെ നിർദേശപ്രകാരം തോട്ടിൻകരയിൽ കെട്ടിയിരിക്കുന്ന പശുക്കളെ നോക്കാനായി ഇറങ്ങുന്ന ബോബനും മോളിയും എന്തോ പൊട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപെട്ട് അടുത്തെത്തുമ്പോൾ അവിടെയുണ്ടായിരുന്ന ആശാൻ അവരെ തടയുകയും പൊട്ടിക്കിടക്കുന്നത് വൈദ്യുതി കമ്പികളാണെന്ന് പറഞ്ഞുമനസ്സിലാക്കുകയും ചെയ്താണ് ചിത്രം ആരംഭിക്കുന്നത്.
പൊട്ടിവീണ കമ്പികൾ എടുത്തുമാറ്റുമ്പോൾ ഷോക്കേറ്റ് സംസ്ഥാനത്ത് മരണം സംഭവിച്ചിട്ടുണ്ട്. കൂടാതെ, പൊട്ടിവീണ കമ്പികൾ വഴി ഷോക്കേറ്റ് അപകടങ്ങളും പതിവാണ്. കമ്പികൾ പൊട്ടിവീഴുന്നതോടെ കറൻറ് ഇല്ലാതാകും. എന്നാൽ, എപ്പോഴും അങ്ങനെ ഇല്ലാതാകണമെന്നില്ല. കമ്പിയിൽ തൊടാതെ സമീപത്തുകൂടി പോയാൽതന്നെ വൈദ്യുതിയേൽക്കാമെന്നും ലൈൻ നന്നാക്കുന്നതുവരെ മനുഷ്യരോ മൃഗങ്ങളോ അതിന് സമീപത്തുകൂടി പോവുകയോ പോലും ചെയ്യരുതെന്നും ചിത്രത്തിലൂടെ ജാഗ്രത നൽകുന്നു.
കമ്പികൾ പൊട്ടിക്കിടക്കുന്നത് കണ്ടാൽ എത്രയും വേഗം വിവരം അധികൃതരെ അറിയിക്കുകയെന്ന ബോബെൻറയും മോളിയുടെയും നിർദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. ബോർഡ് വിവിധ വിഷയങ്ങളിൽ ഇറക്കിയ ചിത്രങ്ങളിൽ ഒന്നുമാത്രമാണിതെന്ന് വൈദ്യുതി ബോർഡ് പി.ആർ.ഒ പറഞ്ഞു. നിരവധി പേർ ഇതിനകം ചിത്രം കാണുകയും പങ്കുവെക്കുകയും വാട്സ്ആപ് സ്റ്റാറ്റസ് ആക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
