വൈദ്യുതി ബോർഡിന് 1577.63 കോടിയുടെ കിട്ടാക്കടം; വീണ്ടും ഒറ്റത്തവണ തീർപ്പാക്കൽ വരുന്നു
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബിക്ക് 1577.63 കോടി രൂപയുടെ കിട്ടാക്കടം. ജല അതോറിറ്റിക്ക് 1062.98 കോടി രൂപയും ആരോഗ്യ വകുപ്പിന് 5.29 കോടിയും ഇളവ് ചെയ്ത ശേഷമാണ് കിട്ടാക്കടം ഇത്രയാ യി കുറഞ്ഞത്. 2018 ഡിസംബർ 31 വരെയുള്ളതാണ് ഇത്രയും തുക. കിട്ടാക്കടം തിരിച്ചുപിടിക്കാൻ ഇക ്കൊല്ലം നവംബർ 30 വരെ നീളുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് ബോർഡ് െറഗുലേറ്ററി കമീഷെൻറ അനുമതി തേടി. വാട്ടർ അതോറിറ്റിയടക്കം പൊതുമേഖല സ്ഥാപനങ്ങൾക്കായിരുന്നു കൂടുതൽ കുടിശ്ശിക -1525.74 കോടി രൂപ.
ഇതിൽ 1062.98 കോടി സർക്കാർ ഒറ്റത്തവണ തീർപ്പാക്കി. ഇതോടെ പൊതുമേഖല സ്ഥാപനങ്ങളുടെ കിട്ടാക്കടം 462.76 കോടിയായി കുറഞ്ഞു. സംസ്ഥാന സർക്കാർ വകുപ്പുകൾ 89.15 കോടി രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിന് നൽകിയ 5.29 കോടി ഇളവ് കുറച്ച ശേഷമാണിത്. ഗാർഹിക ഉപഭോക്താക്കൾ വരുത്തിയ കുടിശ്ശിക 232.47 കോടിയാണ്. സ്വകാര്യ സ്ഥാപനങ്ങളുടേത് 645.18 കോടിയും. മറ്റ് വിഭാഗങ്ങളുടെ കുടിശ്ശിക ഇപ്രകാരമാണ്. പൊതുസ്ഥാപനങ്ങൾ 22.46 കോടി, തദ്ദേശ സ്ഥാപനങ്ങൾ 4.25 കോടി, കേന്ദ്ര സർക്കാർ വകുപ്പുകൾ 1.08 കോടി, കേന്ദ്ര പൊതുമേഖല 41.91 കോടി, കാപ്റ്റിവ് പവർ പ്ലാൻറുകൾ 58.25 കോടി, ഇൻറർ സ്റ്റേറ്റ് 3.58 കോടി, ലൈസൻസികൾ 16.36 കോടി, മറ്റുള്ളവ 0.18 കോടി.
2018ൽ ഒറ്റത്തവണ തീർപ്പാക്കൽ വഴി 96.39 കോടി രൂപ ബോർഡ് പിരിച്ചെടുത്തിരുന്നു. ഇതിൽ എൽ.ടി ഉപഭോക്താക്കളിൽനിന്ന് 7.13 കോടിയും എച്ച്.ടി-ഇ.എച്ച്.ടി ഉപഭോക്താക്കളിൽനിന്ന് 13.31 കോടിയും വാട്ടർ അതോറിറ്റിയിൽനിന്ന് 73.90 കോടിയും ആരോഗ്യ വകുപ്പിൽനിന്ന് 2.04 കോടിയുമാണ് പിരിച്ചത്.
ഒരു വർഷത്തിൽ കൂടുതലുള്ള കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കലിെൻറ പരിധിയിൽ കൊണ്ടുവരുന്നതടക്കം ചില മാറ്റങ്ങളും ബോർഡ് നിർദേശിച്ചിട്ടുണ്ട്. ഇതിൽ െറഗുലേറ്ററി കമീഷൻ 20ന് ഉച്ചക്ക് 2.30ന് തെളിവെടുപ്പ് നടത്തും. ജനങ്ങൾക്കും ബന്ധപ്പെട്ടവർക്കും നേരിട്ട് അഭിപ്രായങ്ങൾ അറിയിക്കാം. രേഖാമൂലമുള്ള അഭിപ്രായങ്ങൾ തപാൽ മുഖേന 22ന് മുമ്പ് സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷൻ, കെ.പി.എഫ്.സി ഭവനം, വെള്ളയമ്പലം, തിരുവനന്തപുരം -695 010 എന്ന വിലാസത്തിൽ അയക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
