Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ഇ.ബി കാഷ്​...

കെ.എസ്​.ഇ.ബി കാഷ്​ കൗണ്ടറുകൾ ലോക്​ഡൗണിന്​ ശേഷം; ഉപഭോക്താക്കൾ പിഴയും നൽകേണ്ടിവരും

text_fields
bookmark_border
കെ.എസ്​.ഇ.ബി കാഷ്​ കൗണ്ടറുകൾ ലോക്​ഡൗണിന്​ ശേഷം; ഉപഭോക്താക്കൾ പിഴയും നൽകേണ്ടിവരും
cancel

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി ബി​ൽ അ​ടക്കാ​ൻ കെ.​എ​സ്.​ഇ.​ബി കാ​ഷ്​ കൗ​ണ്ട​റു​ക​ൾ തു​റ​ക്കു​ക ലോ​ക്ഡൗ​ണി ​ന്​ ശേ​ഷം. പി​ഴ കൂ​ടാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ബി​ൽ തു​ക അ​ട​യ്​​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ലോ​ക്​​ഡൗ​ ൺ അ​വ​സാ​നി​ക്കു​ന്ന മേ​യ്​ മൂ​ന്നു​വ​രെ​യാ​ണ്. നി​ല​വി​െ​ല സാ​ഹ​ച​ര്യ​ത്തി​ൽ കാ​ഷ്​ കൗ​ണ്ട​റു​ക​ൾ വ​ഴി ബി ​ല്ല​ട​യ്​​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ മു​ഴു​വ​ൻ പി​ഴ വ​രും. ലോ​ക്​​ഡൗ​ണി​നു​ശേ​ഷം പി​ഴ കൂ​ടാ​തെ ബി ​ല്ല​ട​ക്കാ​ൻ സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

നേ​ര​ത്തേ ഏ​പ്രി​ൽ 19 വ​രെ അ​ട​യ്​​ക്കേ​ണ്ട ബി​ല്ലു​ക​ൾ​ക്ക്​ ഏ​പ്രി​ൽ 20 വ​രെ സ​മ​യ​പ​രി​ധി ബോ​ർ​ഡ്​ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​താ​ണ്​ മേ​യ് മൂ​ന്നു​വ​രെ മാ​റ്റി​യ​ത്. ലോ​ക്​​ഡൗ​ൺ​മൂ​ലം മീ​റ്റ​ർ റീ​ഡി​ങ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ മു​ൻ മാ​സ​ങ്ങ​ളി​ലെ ഉ​പ​യോ​ഗ​ത്തി​​െൻറ ശ​രാ​ശ​രി ക​ണ​ക്കാ​ക്കി ഇ​ത്ത​വ​ണ ബി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. റീ​ഡി​ങ്​ എ​ടു​ക്കാ​നാ​കാ​ത്ത​ത​ര​ത്തി​ൽ വീ​ട് അ​ട​ഞ്ഞു​കി​ട​ക്കു​ക, താ​രി​ഫി​ൽ മാ​റ്റ​മു​ണ്ടാ​കു​ക, ഡി​സ്ക​ണ​ക്​​ഷ​ൻ വ​രി​ക, മീ​റ്റ​ർ കേ​ടാ​യി​രി​ക്കു​ക തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ബി​ല്ലു​ക​ളു​ടെ ശ​രാ​ശ​രി​യാ​ണ് ക​ണ​ക്കാ​ക്കു​ക. ബി​ൽ എ​സ്.​എം.​എ​സാ​യോ ഇ-​മെ​യി​ലാ​യോ കി​ട്ടും.

സാ​ധാ​ര​ണ ബി​ൽ ല​ഭി​ക്കേ​ണ്ട തീ​യ​തി​യി​ലും ബി​ൽ എ​സ്.​എം.​എ​സ്/​ഇ- മെ​യി​ൽ ആ​യി ല​ഭി​ച്ചി​െ​ല്ല​ങ്കി​ൽ ബോ​ർ​ഡി​​െൻറ വെ​ബ്സൈ​റ്റാ​യ www.kseb.in സ​ന്ദ​ർ​ശി​ച്ച് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. വെ​ബ്സൈ​റ്റി​ൽ Customers എ​ന്ന റ്റാ​ബ് സെ​ല​ക്ട് ചെ​യ്ത് View your LT Bills എ​ന്ന​തി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ മ​തി. സെ​ക്​​ഷ​​െൻറ പേ​രും ക​ൺ​സ്യൂ​മ​ർ ന​മ്പ​രി​​െൻറ അ​വ​സാ​ന അ​ഞ്ച​ക്ക​ങ്ങ​ളും ന​ൽ​കി അ​വ​സാ​ന​ത്തെ ബി​ൽ കാ​ണാ​നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നും ക​ഴി​യും. ബോ​ർ​ഡി​​െൻറ ക​സ്​​റ്റ​മ​ർ കെ​യ​ർ പോ​ർ​ട്ട​ലാ​യ wss.kseb.inൽ ​ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​ർ​ക്ക് ബി​ൽ കാ​ണാ​നും അ​വി​ടെ​ത്ത​ന്നെ ഓ​ൺ​ലൈ​ൻ അ​ട​യ്ക്കാ​നും ക​ഴി​യും. 1912 എ​ന്ന 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ടോ​ൾ ഫ്രീ ​ക​സ്​​റ്റ​മ​ർ കെ​യ​ർ ന​മ്പ​രി​ൽ വി​ളി​ച്ചാ​ലും ബി​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.

ഈ കാ​ല​യ​ള​വി​ല്‍ വൈ​ദ്യു​തി വി​​​ച്ഛേ​ദി​ക്കി​​ല്ലെ​ന്ന്​ ​െക.​എ​സ്.​ഇ.​ബി അ​റി​യി​ച്ചു. കോ​വി​ഡ് ഹോ​ട്സ്പോ​ട്ട് പ്ര​ദേ​ശ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി ലോ​ടെ​ൻ​ഷ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മീ​റ്റ​ര്‍ റീ​ഡി​ങ്​ ഏ​പ്രി​ൽ 20 മു​ത​ൽ എ​ടു​ക്കും. മ​ഴ​ക്കാ​ല​ത്തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ഏ​പ്രി​ല്‍ 20ന് ​ആ​രം​ഭി​ക്കും. പു​തി​യ വൈ​ദ്യു​തി ക​ണ​ക്​​ഷ​നു​ള്ള അ​പേ​ക്ഷ​ക​ള്‍ ഓ​ൺ​ലൈ​നാ​യി ന​ൽ​കാ​മെ​ന്നും ബോ​ർ​ഡ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksebkerala newslock down
News Summary - kseb cash counter will open only after lock down
Next Story