തിരുവനന്തപുരം: വെള്ളിയാഴ്ച മുതൽ സെപ്റ്റംബര്‍ രണ്ടുവരെ തുടർച്ചയായി ആറു ദിവസങ്ങള്‍ അവധിയാണെങ്കിലും സെപ്റ്റംബര്‍ ഒന്നിന് വൈദ്യുതി ബോർഡ് സെക്ഷന്‍ ഓഫിസുകളിലെ കാഷ് കൗണ്ടറുകള്‍ പ്രവർത്തിക്കും.
രാവിലെ ഒമ്പതു മുതൽ വൈകുന്നേരം മൂന്നു വരെയാണ് പ്രവർത്തനം. ഉപഭോക്താക്കൾക്ക് മൂന്നു മണി വരെ ബില്ലടയ്ക്കാം. എല്ലാ ദിവസവും www.wss.kseb.in വഴി ഓൺലൈനായി വൈദ്യുതി ബില്ലടയ്ക്കാനാകും. സംശയങ്ങൾക്ക് 1912 നമ്പറില്‍ ബന്ധപ്പെടാം.