Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി മുടക്കം...

വൈദ്യുതി മുടക്കം ഒഴിവാക്കാന്‍ സഹകരിക്കണം -കെ.എസ്.ഇ.ബി

text_fields
bookmark_border
kseb
cancel

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി മു​ട​ക്കം ഒ​ഴി​വാ​ക്കാ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍‍‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന്​ കെ.​എ​സ്.​ഇ.​ബി വാ​ർ​ത്ത​കു​റി​പ്പി​ൽ അ​ഭ്യ​ർ​ഥി​ച്ചു. എ.​സി​യു​ടെ ഉ​പ​യോ​ഗം കൂ​ടി​യ​തും വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ള്‍‍‍ കൂ​ടു​ത​ലാ​യി ചാ​ര്‍‍‍ജ് ചെ​യ്യു​ന്ന​തും വി​ത​ര​ണ സം​വി​ധാ​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലെ​ങ്കി​ലും വൈ​കീ​ട്ട്​ ആ​റു മു​ത​ല്‍‍‍ 12 വ​രെ വൈ​ദ്യു​തി ത​ട​സ്സ​മു​ണ്ടാ​കു​ന്നു​വെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണ്.

വൈ​കീ​ട്ട് ഏ​ഴി​ന്​ ശേ​ഷം പ്ര​സ​ര​ണ വി​ത​ര​ണ ട്രാ​ന്‍‍‍‍സ്​​ഫോ​ര്‍‍‍മ​റു​ക​ളു​ടെ ലോ​ഡ് ക്ര​മാ​തീ​ത​മാ​യി വ​ര്‍‍‍ധി​ക്കു​ന്ന സ്ഥി​തി​യു​ണ്ട്. വൈ​ദ്യു​തി​യു​ടെ ഉ​പ​യോ​ഗം കൂ​ടു​ന്ന​തു​കാ​ര​ണം ലൈ​നി​ല്‍ ലോ​ഡ് കൂ​ടി ഫ്യൂ​സ് പോ​വു​ന്ന​തും വോ​ള്‍‍‍ട്ടേ​ജി​ല്‍‍‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​വു​ന്ന​തും നി​യ​ന്ത്രി​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്. ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ച്ചു​ള്ള വൈ​ദ്യു​തി ആ​വ​ശ്യ​ക​ത പ്ര​സ​ര​ണ വി​ത​ര​ണ ശൃം​ഖ​ല​യെ ബാ​ധി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​മു​ണ്ടെ​ങ്കി​ല്‍‍‍ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​ര​ഹി​ത​മാ​ക്കാ​ന്‍‍‍ ക​ഴി​യും.

എ.​സി​യു​ടെ ‍താ​പ​നി​ല 25 ഡി​ഗ്രി സെ​ല്‍‍ഷ്യ​സി​ലോ അ​തി​നു​മു​ക​ളി​ലോ ആ​ക്കി നി​ല​നി​ര്‍‍‍ത്ത​ണം. വാ​ഷി​ങ്​ മെ​ഷീ​നി​ൽ തു​ണി​ക​ള്‍ ക​ഴു​കു​ന്ന​തും ഇ​സ്തി​രി​യി​ടു​ന്ന​തും പ​മ്പ് സെ​റ്റു​ക​ളു​ടെ ഉ​പ​യോ​ഗ​വും രാ​ത്രി​യി​ൽ ഒ​ഴി​വാ​ക്ക​ണം. അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ലൈ​റ്റു​ക​ള്‍‍‍ അ​ണ​ക്ക​ണം. വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചു​ള്ള പാ​ച​ക​വും ക​ഴി​യു​ന്നി​ട​ത്തോ​ളം ഈ ​സ​മ​യ​ത്ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ കെ.​എ​സ്.​ഇ.​ബി അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBpower outage
News Summary - KSEB asks for cooperation to avoid power outage
Next Story