കെ.എസ്. ശബരീനാഥൻ കോൺഗ്രസിന്റെ തിരു. മേയർ സ്ഥാനാർഥി; പട്ടിക പുറത്തിറക്കി
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തിരുവനന്തപുരം കോർപറേഷനിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. മുൻ എം.എൽ.എയും ജി. കാർത്തികേയന്‍റെ മകനുമായ കെ.എസ്. ശബരീനാഥൻ ഉൾപ്പെടെ 48 വാർഡുകളിലേക്കുള്ള സ്ഥാനാർഥികളെ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് കോൺഗ്രസ് പുറത്തിറക്കിയത്. കെ. മുരളീധരന്‍റെ നേതൃത്വത്തിലാണ് കോർപറേഷനിൽ തെരഞ്ഞെടുപ്പ് മുന്നൊരുക്കം നടത്തുന്നത്. ചിട്ടയായ പ്രവർത്തനവും വിമതനീക്കങ്ങൾ അടച്ചുള്ള തന്ത്രങ്ങളും ഒരുപരിധിവരെ പാർട്ടിക്ക് ഗുണം ചെയ്യുന്നെന്നാണ് വിലയിരുത്തൽ. മേയർ സ്ഥാനാർഥിയായാണ് ശബരീനാഥനെ കളത്തിലിറക്കിയത്. കോർപറേഷനിൽ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കണമെന്ന ദൗത്യമാണ് കെ.പി.സി.സി നേതാക്കൾക്ക് നൽകിയിരിക്കുന്നത്.
പ്രാദേശിക വിഷയങ്ങൾക്ക് ഊന്നൽ നൽകി ഭരണവിരുദ്ധ വികാരം വോട്ടാക്കാനുതകുന്ന തന്ത്രങ്ങളാണ് കോൺഗ്രസ് മെനയുന്നത്. അതിദരിദ്രരില്ലെന്ന സർക്കാർ അവകാശവാദങ്ങളെ പ്രാദേശിക ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യംചെയ്യാൻ കോൺഗ്രസ് തരുമാനിച്ചിട്ടുണ്ട്.
സി.പി.എമ്മും ബി.ജെ.പിയും പ്രമുഖരെ അണിനിരത്തി അധികാരം നിലനിർത്താനും പിടിച്ചെടുക്കാനുമുള്ള ശ്രമത്തിലാണ്. ശിശുക്ഷേമ സമിതി മുൻ അധ്യക്ഷൻ എസ്.പി. ദീപക്, മുൻ കൗൺസിലർമാരായ പി. ശ്രീകുമാർ, വഞ്ചിയൂർ ബാബു തുടങ്ങിയ മുൻനിര നേതാക്കളെ ഇറക്കി ഭരണം നിലനിർത്താനാണ് എൽ.ഡി.എഫ് നീക്കം. 30 സീറ്റുകളിൽ സ്ഥാനാർഥി പട്ടികയായെന്നാണ് ഇടതുമുന്നണി വൃത്തങ്ങൾ പറയുന്നത്.
കൗൺസിലർ തിരുമല അജിത്തിന്‍റെ മരണം വരുത്തിയ ആഘാതത്തിൽനിന്നാണ് ബി.ജെ.പി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. സംസ്ഥാന നേതൃത്വത്തോട് അതൃപ്തിയുള്ള പല നേതാക്കളും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളോട് നിസ്സഹകരിക്കുന്ന പ്രവണതയുണ്ട്. ഭരണം പിടിക്കാനാകുമെന്ന ആത്മവിശ്വാസവുമായി മുന്നോട്ടുപോകവേയാണ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കി തിരുമല അജിത്ത് ജീവനൊടുക്കിയത്. ആത്മഹത്യക്കുറിപ്പ് പാർട്ടിക്ക് ആഘാതമായി. ഇത് മറികടക്കാൻ ശ്രമിക്കവേ പാർട്ടിയെ വീണ്ടും പ്രതിക്കൂട്ടിലാക്കി മുൻ വക്താവ് എം.എസ്. കുമാർ രംഗത്തുവന്നു. വായ്പവാങ്ങി മുങ്ങിയവർ ജനനേതാക്കളാകേണ്ടെന്നാണ് അദ്ദേഹം തുറന്നടിച്ചത്.
സ്ഥാനാർഥികളും വാർഡുകളും:
കഴക്കൂട്ടം: എം.എസ്. അനിൽ കുമാർ (ഡി.സി.സി ജനറൽ സെക്രട്ടറി),
കാട്ടായിക്കോണം -എ. സുചിത്ര,
പൗടിക്കോണം: ഗാന്ധി സുരേഷ്
ചെങ്കോട്ടുകോണം: വി.ഐ. സരിത
കാര്യവട്ടം: ജയന്തി
പാങ്ങപ്പാറ: നീത്തു രഘുവരൻ (യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി)
പാതിരപ്പള്ളി: എസ്.പി. സജികുമാർ
അമ്പലമുക്ക്: അഖില (യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി)
കൊടപ്പനക്കുന്ന്: എസ്. അനിത (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ദലിത്കോൺഗ്രസ് ജില്ല ഭാരവാഹി)
നെട്ടയം: ആശാ മുരളി
കാച്ചാണി: എസ്.ബി. രാഖി (ആശാ പ്രവർത്തക)
വാഴോട്ടുവണം: പി. സദാനന്ദൻ
കൊടുങ്ങാനൂർ: എസ്. രാധാകൃഷ്ണൻ നായർ
വട്ടിയൂർക്കാവ്: ഉദയകുമാർ എസ്
കാഞ്ഞിരം പാറ: എസ്. രവീന്ദ്രൻ നായർ
പേരൂർക്കട: ജി. മോഹനൻ
കവടിയാർ: ശബരീനാഥ്
മുട്ടട: വൈഷ്ണ സുരേഷ് (കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

