Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനവും സ്പ്രിംഗ്ലറും ; വാക്​പോരുമായി ബെന്യാമിനും ശബരീനാഥനും

text_fields
bookmark_border
മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനവും സ്പ്രിംഗ്ലറും ; വാക്​പോരുമായി ബെന്യാമിനും ശബരീനാഥനും
cancel

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും അതിനെ തുടർന്നുണ്ടാകുന്ന വാഗ്വാദങ്ങളും സ്​പ്രിംഗ്ലർ വിവ ാദവും കൊഴുക്കു​ന്നതിനിടെ ഫേസ്​ബുക്കിൽ വാക്​പോരുമായി എഴുത്തുകാരൻ ബെന്യാമിനും കെ.എസ്​. ശബരീനാഥൻ എം.എൽ.എയും. മ ുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാർത്താ​സമ്മേളനം നിർത്തിയതിനെ പരിഹസിച്ച്​ യുവ കോൺഗ്രസ്​ എം.എൽ.എമാർ ഫേസ്​ബുക്ക ിൽ പോസ്​റ്റ്​ ഇട്ടിരുന്നു. വി.ടി. ബൽറാം, കെ.എസ്​. ശബരീനാഥൻ, ഷാഫി പറമ്പിൽ, കോൺഗ്രസ്​ നേതാവ്​ ടി. സിദ്ധീഖ്​ എന്നിവ രുടെ പോസ്​റ്റുകൾ ചേർത്ത്​ ‘കോൺഗ്രസിൻെറയും ഇന്ത്യയുടെയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യിൽ ഭദ്രമാണല്ലോ എന്ന ോർക്കു​േമ്പാഴാണ്​ ഒരു ഇത്​’ എന്ന്​ ബെന്യാമിൻ പോസ്​റ്റ്​ ചെയ്യുകയായിരുന്നു. എന്നാൽ ഇതിനു മറുപടിയായി കെ.എസ്​. ശബരീനാഥൻ രംഗത്തെത്തി.

കേരളത്തിലെ ചില ബുദ്ധിജീവികളും സാംസ്‌കാരിക പ്രവർത്തകരും കഴിഞ്ഞ ദിവസങ്ങളിലായി യു.ഡി.എഫ്​ പ്രവർത്തകരെ ആക്രമിക്കുകയാണെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനം നിർത്തിയതിനെ ട്രോൾ ചെയ്തതും സ്​പ്രിംഗ്ലർ വിവാദവുമാണ് തങ്ങൾ​ക്കെതിരെ നിരത്തുന്നതെന്നുമായിരുന്നു ശബരീനാഥൻെറ വാദം. ഒരു ഉടമ്പടിയും ഇല്ലാതെ പാവപ്പെട്ടവരുടെ ആരോഗ്യ രഹസ്യങ്ങൾ വിൽപ്പനചരക്കായി മാറി. സാമാന്യതകളില്ലാത്ത ഒരു അഴിമതിയിലേക്കാണ് ഈ കേസ് മാറുന്നത്. മരുഭൂമിയിൽ കിടന്നു ആടുജീവിതം നയിക്കുന്ന ലക്ഷക്കണക്കിന് നജീബുമാരുടെയും കുടുംബാംഗങ്ങളുടെയും രേഖകളാണ് അവരുടെ അനുവാദമില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്നത്. ഒരു വലിയ മനുഷ്യാവകാശ ലംഘനമാണെന്നും ശബരീനാഥൻ പറയുന്നു. ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ ആസ്​ഥാനകവി പട്ടം കിട്ടുമെന്നും ശബരീനാഥൻ കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനം ഇടവിട്ട ദിവസങ്ങളിലേക്ക് മാറ്റിയതിനെ പരിഹസി‌ച്ചുകൊണ്ടുള്ള സംഘപരിഹാസത്തിനു എതിരെയാണ് പോസ്​റ്റ്​ ഇട്ടതെന്ന്​ ശബരീനാഥന്​ മറുപടിയായി ബെന്യാമിൻ ഫേസ്​ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിനെതിരെയുള്ള അസഹ്യതയും അസൂയയും കുശുമ്പും ശബരീനാഥൻെറ പോസ്​റ്റിലൂ​ടെ അറിയാതെ വെളിപ്പെട്ടു. പരിഹസിച്ചത്​ മുഖ്യമന്ത്രിയെ അല്ല, സാധാരണക്കാരെയാണ്​. അതിൻെറ ജാള്യത മറക്കാൻ സ്​പ്രിംഗ്ലർ വിഷയവുമായി കൂട്ടിച്ചേർക്കേണ്ടതില്ലെന്നും ബെന്യാമിൻ പറഞ്ഞു.

ടി.വിയിൽ മുഖം കാണിക്കാൻ ഒരു വകുപ്പും കാണാതെ നെഞ്ചു പുകഞ്ഞിരുന്ന ചിലർ ഉയർത്തിക്കൊണ്ടു വന്ന വിവാദത്തിനു ഐ ടി. സെക്രട്ടറി ശിവശങ്കർ നൽകിയ മറുപടിയിൽ വിശ്വസിക്കാനാണ് താത്പര്യം. സ്​പ്രിംഗ്ലർ കമ്പനി ഞങ്ങളുടെ വിവരം ചോർത്തി കൊണ്ടുപോയാലും ഒരു ചുക്കും വരാനില്ലാത്ത ഒരു സാധാരണക്കാരനാണ് ഞാൻ. പൊതുജനത്തിനോ ലോകത്തിൽ ആർക്കെങ്കിലുമോ അറിയാൻ പാടില്ലാത്ത ഒരു ഡേറ്റയും കള്ളപ്പണവും ഞങ്ങൾ സാധാരണക്കാരുടെ കയ്യിൽ ഇല്ല. വീട്ടിലറിഞ്ഞാൽ പ്രശ്‌നമാകുന്ന തരം ഫോൺ ഡേറ്റയും ഇല്ല. മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളുവെന്നും അദ്ദേഹം മറുപടിയിൽ കുറിച്ചു.

ഇപ്പോൾ മുന്നിലുള്ള പ്രശ്നം ഡേറ്റ അല്ല, പ്രവാസഭൂമിയിൽ പ്രയാസം അനുഭവിക്കുന്ന ആയിരക്കണക്കിനു നജീബുമാരാണ്. അവരുടെ സുരക്ഷയാണ്, അവരുടെ ആരോഗ്യമാണ്. അവരുടെ തൊഴിൽ ആണ്. അവരുടെ ഭാവിയാണ്. അവരെ തിരിച്ചെത്തിക്കലാണ് അതിനെക്കുറിച്ച് ഓർക്കാനോ പറയാനോ ഉടയാത്ത വെള്ളയുടുപ്പിൽ മാത്രം ജീവിച്ചു ശീലിച്ചിട്ടുള്ള അർബൻ രാഷ്​ട്രീയക്കാർക്ക് സമയം കാണില്ലെന്നും അദ്ദേഹം പറയുന്നു.

Show Full Article
TAGS:sprinkler benyamin ks sabarinathan kerala news malayalam news 
News Summary - KS Sabarinadhan and Benyamin Facebook Post about Chief Minister Daily Press Meet And Sprinkler -Kerala news
Next Story