Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ്...

കോൺഗ്രസ് വന്നപ്പോഴെല്ലാം ഉയർന്ന പദവികൾ; ഒടുവിൽ കെ.എസ്​. രാധാകൃഷ്​ണൻ ലക്ഷ്യസ്ഥാനത്ത്​

text_fields
bookmark_border
കോൺഗ്രസ് വന്നപ്പോഴെല്ലാം ഉയർന്ന പദവികൾ; ഒടുവിൽ കെ.എസ്​. രാധാകൃഷ്​ണൻ ലക്ഷ്യസ്ഥാനത്ത്​
cancel
കൊച്ചി: മാസങ്ങളായി ബി.ജെ.പിയുമായി അടുത്തുകൊണ്ടിരുന്ന ഡോ. കെ.എസ്​. രാധാകൃഷ്​ണൻ ഒടുവിൽ ലക്ഷ്യസ്ഥാനത്ത്​. ഞായറ ാഴ്​ച പാർട്ടി ദേശീയ അധ്യക്ഷൻ അമിത്​ ഷായിൽനിന്ന്​ അംഗത്വം സ്വീകരിച്ചതോടെ ബി.ജെ.പിയിൽ ചേരാനുള്ള രാധാകൃഷ്​ണ​​​ െൻറ നാളുകളുടെ ശ്രമം ഫലസമാപ്​തിയിലെത്തി. പോക്ക്​ ബി.ജെ.പിയിലേക്കാണെന്ന്​ അടുത്തറിയാവുന്നവരുടെ പ്രവചനം പാഴ്​ വാക്കായില്ല.

എറണാകുളം ജില്ലയിൽനിന്നുള്ള ​രാധാകൃഷ്​ണൻ സാഹിത്യപ്രവർത്തക സഹകരണസംഘത്തിൽ പബ്ലിക്കേഷൻ അസിസ്​റ്റൻറായാണ്​ ഒൗദ്യോഗികജീവിതം തുടങ്ങിയത്​. കോൺഗ്രസ്​ അനുഭാവിയായ ഇദ്ദേഹം കുറച്ചുകാലം പാർട്ടി മുഖപത്രമായ വീക്ഷണത്തിൽ പത്രപ്രവർത്തകനായി. പിന്നീട്​ തലശ്ശേരി ബ്രണ്ണൻ കോളജിൽ അധ്യാപകനായി.

വിവിധ സർക്കാർ കോളജുകളിൽ ജോലി ചെയ്​തു. കോൺഗ്രസ്​ സഹയാത്രികനായ അദ്ദേഹത്തിന്​ പാർട്ടി അധികാരത്തിൽ വന്നപ്പോഴെല്ലാം പല ഉയർന്ന പദവികളും ലഭിച്ചു. 2004ൽ എ.കെ. ആൻറണി സർക്കാറി​​​െൻറ കാലത്താണ്​​ ബ്രണ്ണൻ കോളജിൽ റീഡറായിരുന്ന രാധാകൃഷ്​ണൻ കാലടി സംസ്​കൃത സർവകലാശാല വൈസ്​ ചാൻസലറാകുന്നത്​. 2011ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പി.എസ്​.സി ചെയർമാനായി നിയമിച്ചു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്​​ അധികാരം നഷ്​ടപ്പെട്ടതോടെ രാധാകൃഷ്​ണൻ കോൺഗ്രസുമായി അകന്ന്​ ബി.ജെ.പിയുമായി അടുത്തു. ബി.ജെ.പിയും ഹൈന്ദവ സംഘടനകളും സംഘടിപ്പിക്കുന്ന പരിപാടികളിൽ പ്രസംഗക​​​െൻറ റോളിൽ സജീവസാന്നിധ്യമായി. കിട്ടുന്ന വേദികളിലെല്ലാം ​നരേ​ന്ദ്ര മോദിയുടെ നയങ്ങളെ വാനോളം പുകഴ്​ത്താനും ഇദ്ദേഹം മറന്നില്ല.

ശബരിമല വിഷയത്തിൽ ബി.ജെ.പിയെ ശക്തമായി പിന്തുണച്ച്​ രംഗത്തെത്തിയ രാധാകൃഷ്​ണൻ ശബരിമല കർമസമിതിയുടെ ദേശീയ ഉപാധ്യക്ഷനായി. ഇതോടെ, ലോക്​സഭ തെരഞ്ഞെടുപ്പ്​ അടുക്കുന്നതോടെ രാധാകൃഷ്​ണൻ ബി.ജെ.പിയിൽ അംഗമാകുമെന്ന്​ അദ്ദേഹത്തെ അടുത്തറിയാവുന്നവരെല്ലാം ഉറപ്പിച്ചുപറഞ്ഞിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsks radhakrishnanmalayalam newsBJP
News Summary - KS Radhakrishnan joins BJP
Next Story