കെ.എസ്. രാധാകൃഷ്ണൻ ബി.ജെ.പിയിൽ
text_fieldsന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അക്കാദമികവേദികളിൽ ഉയർത്തിക്കൊണ്ടു വന്ന ഡോ. കെ.എസ്. രാധാകൃഷ്ണൻ ഡൽഹിയിലെത്തി ബി.ജെ.പി അധ്യക്ഷൻ അമിത് ഷായിൽനിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു. ബി.െജ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള, നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവരുടെ സാന്നിധ്യത്തിൽ അമിത് ഷായുടെ മുറിയിലെത്തിയാണ് അംഗത്വം ഏറ്റുവാങ്ങിയത്.
കോൺഗ്രസിെൻറ നോമിനിയായി വിവിധ സ്ഥാനങ്ങൾ നേടിയ രാധാകൃഷ്ണൻ സർവകലാശാല വൈസ് ചാൻസലറായും പി.എസ്.സി ചെയർമാനായും പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
