Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൃഷ്ണപിള്ള സ്മാരകം...

കൃഷ്ണപിള്ള സ്മാരകം തീയിട്ട സംഭവത്തിലെ വെളിപ്പെടുത്തൽ: സി.പി.എം അംഗത്തെ പുറത്താക്കി

text_fields
bookmark_border
കൃഷ്ണപിള്ള സ്മാരകം തീയിട്ട സംഭവത്തിലെ വെളിപ്പെടുത്തൽ: സി.പി.എം അംഗത്തെ പുറത്താക്കി
cancel

ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തീയിട്ട സംഭവത്തിൽ വിവാദ വെളിപ്പെടുത്തൽ നടത്തിയ പാർട്ടി അംഗത്തെ സി.പി.എമ്മിൽ നിന് ന് പുറത്താക്കി. പാർട്ടി വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് നടപടിയെന്നാണ് വിശദീകരണം. കേസ് അട്ടിമറിക്കാൻ പാർട്ടി ഇ ടപെട്ടുവെന്ന ഷിബു ചെല്ലിക്കണ്ടത്തി പ്രസ്താവന പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് കഞ്ഞിക്കുഴി ഏരിയ കമ്മറ് റി വിലയിരുത്തി.

പി.കൃഷ്ണപിളള സ്മാരകം കത്തിച്ച കേസിൽ പ്രതികളെ രക്ഷിക്കുന്നതിന് സാക്ഷികളെ സ്വാധീനിക്കാൻ പ് രാദേശിക നേതൃത്വം ഇടപെട്ടുവെന്നായിരുന്നു ഷിബു ചെല്ലിക്കണ്ടത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ ഷിബുവിന്റെ പരാമർശത്തെ സി.പി.എം നേതൃത്വം പൂർണമായി തള്ളികളഞ്ഞു. തെറ്റ് പറ്റിയെന്ന് ഷിബു പറഞ്ഞുവെന്നും വിശദീകരണം തൃപ്തികരമല്ലെന്നും ഏരിയ കമ്മറ്റി നേതൃത്വം വ്യക്തമാക്കി.

അതേസമയം നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഷിബു ചെല്ലിക്കണ്ടത്തിൽ ആവർത്തിച്ചു. സാക്ഷിമൊഴി മാറ്റണം എന്ന് ആവശ്യപ്പെട്ട് സമീപിച്ചവരുടെ പേര് വെളിപ്പെടുത്തിയ ഷിബു, ഇവർക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimkerala newsmalayalam newsKrishnapillai Memorial
News Summary - Krishnapillai Memorial Fire CPIM-Kerala News
Next Story