ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ വാഹനത്തിൽ മുഖ്യമന്ത്രിക്ക് അകമ്പടി പോയ സ്ട്രൈക്കർ ബസ് ഇടിച്ചു
text_fieldsമുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തട്ടിയ കൃഷ്ണകുമാറിന്റെ കാർ
പന്തളം: നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ വാഹനത്തിൽ മുഖ്യമന്ത്രിക്ക് അകമ്പടി പോയ സ്ട്രൈക്കർ ബസ് ഇടിച്ചു. എം.സി റോഡിൽ പന്തളം ജങ്ഷന് സമീപത്ത് വച്ച് വെള്ളിയാഴ്ച രാവിലെ 11:30 നായിരുന്നു സംഭവം. മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചതിന്റെ പിന്നിലായാണ് ക്യാമ്പിലെ പൊലീസുകാർ സഞ്ചരിച്ചിരുന്ന സ്ട്രൈക്കർ ബസ് കൃഷ്ണകുമാറിെൻറ വാഹനത്തിൽ തട്ടിയത്. ഇരുവരും പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോവുകയായിരുന്നു.
മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം മനപൂർവം ഇടിപ്പിച്ചതായി നടൻ കൃഷ്ണകുമാർ പന്തളം പൊലീസിൽ പരാതി നൽകി. കാർ റോഡിന്റെ ഒരു വശത്തേക്ക് ഇടിപ്പിച്ചിട്ടതിനെ കുറിച്ച് ചോദിച്ചപ്പോൾ പൊലീസ് മോശമായ് പെരുമാറിയതായും കൃഷ്ണകുമാർ ആരോപിച്ചു. മുഖ്യമന്ത്രി കുളനട ഗസ്റ്റ് ഹൗസിലെത്തിയ ശേഷമാണ് പുതുപ്പള്ളിക്ക് പുറപ്പെട്ടത്.