കൃപേഷിെൻറ വീടിന് നാളെ പാലു കാച്ചും
text_fieldsപെരിയ: പെരിയ കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിെൻറ കു ടുംബത്തിന് ഹൈബി ഈഡന് എം.എല്‍എ നിര്‍മിച്ച വീടിന് ഏപ്രിൽ 19ന് പാലു കാച്ചും. മാര്‍ച്ച് മൂന ്നിനാണ് വീടിന് കുറ്റിയടിച്ചത്.
രാവിലെ 11നാണ് ലളിതമായ ചടങ്ങില്‍ ഗൃഹപ്രവേശന ചടങ്ങ് നടക്കുക. കൃപേഷ് കൊല ചെയ്യപ്പെട്ടപ്പോള്‍ വീട് സന്ദര്‍ശിക്കാനെത്തിയ ഹൈബി ഈഡന് എം.എൽ.എ ഒറ്റമുറി കുടിലിെൻറ ദുരവസ്ഥ കണ്ടറിഞ്ഞ് തെൻറ മണ്ഡലത്തില്‍ പ്രളയത്തില്‍ ഭവനരഹിതരായവര്‍ക്കായി നടപ്പാക്കുന്ന തണല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃപേഷിെൻറ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
19ന് നടക്കുന്ന ഗൃഹപ്രവേശന ചടങ്ങില്‍ എറണാകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി കൂടിയായ ഹൈബി ഈഡന് പങ്കെടുക്കും. രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയുമുൾപ്പെടെ 1300 സ്ക്വയര്‍ഫീറ്റിലാണ് വീട് നിര്‍മിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
