You are here

രാജ്യത്തിനായുള്ള സേവനം;  കൃപേഷി​െൻറ  സ്വപ്​നമായിരുന്നു അത്​

00:13 AM
19/02/2019

പെ​രി​യ: രാ​ജ്യ​ത്തി​നു​വേ​ണ്ടി ​സേ​വ​നം ന​ട​ത്തു​ക​യെ​ന്ന​താ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട കി​ച്ചു​വെ​ന്ന കൃ​പേ​ഷി​​െൻറ സ്വ​പ്​​നം. ഫി​സി​ക്ക​ൽ ടെ​സ്​​റ്റി​ൽ ഒ​രു ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ങ്കി​ലും അ​ടു​ത്ത ഉൗ​ഴ​ത്തി​നാ​യി കാ​ത്തു​നി​ൽ​ക്കു​​ന്ന​തി​നി​ടെ​യാ​ണ്​ കൊ​ല​ക്ക​ത്തി​ക്ക്​ ഇ​ര​യാ​യ​ത്.  

പു​ൽ​വാ​മ​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം വ​ല്ലാ​ത്ത വി​ഷ​മ​ത്തി​ലാ​യി​രു​ന്നു കൃ​പേ​ഷെ​ന്ന്​ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​ർ​ക്ക്​ ആ​ദ​രാ​ഞ്​​ജ​ലി​യ​ർ​പ്പി​ച്ച്​ നാ​ട്ടി​ൽ കൃ​പേ​ഷി​​െൻറ നേ​തൃ​ത്വ​ത്തി​ൽ മെ​ഴു​കു​തി​രി തെ​ളി​ച്ചി​രു​ന്നു. സൈ​ന്യ​ത്തി​ൽ ജോ​ലി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഗ​ൾ​ഫി​ൽ പോ​കാ​നാ​യി​രു​ന്നു കൃ​പേ​ഷി​​െൻറ പ​ദ്ധ​തി.

ഇ​തി​നാ​യി പ​ല​രെ​യും സ​മീ​പി​ച്ചെ​ങ്കി​ലും ഒ​ന്നും ശ​രി​യാ​യി​ല്ലെ​ന്ന്​ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. നാ​ട്ടി​ലെ വാ​ദ്യ​സം​ഘ​ത്തി​ൽ അം​ഗ​മാ​യ കൃ​​പേ​ഷ്​ മി​ക​ച്ച അ​ത്​​ല​റ്റും കൂ​ടി​യാ​ണ്. സ്​​കൂ​ൾ ത​ലം മു​ത​ൽ പോ​ളി​ടെ​ക്​​നി​ക്​ വ​രെ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ചി​രു​ന്നു. പെ​രി​യ ക​ല്യോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ഹാ പെ​രു​ങ്ക​ളി​യാ​ട്ട മ​ഹോ​ത്സ​വ​ത്തി​നാ​യി നാ​ടൊ​രു​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. 

Loading...
COMMENTS