വാക്കുപാലിച്ച് കൃഷ്ണപ്രിയ; കാണാൻ ഏട്ടനില്ലെങ്കിലും
text_fieldsകല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിെൻറ അനുജത്തിക്ക് പ്ല സ് ടു പരീക്ഷയിൽ ഉയർന്ന വിജയം
കാഞ്ഞങ്ങാട്: പ്ലസ് ടു പരീക്ഷാ മാർക്ക് ലിസ്റ്റുമായി വീട്ടിലേക്കോടിവന്ന് ഏട്ടനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടണമെന്നുണ്ടായിരുന്നു കൃ ഷ്ണപ്രിയക്ക്. പക്ഷേ, എത്ര ഒാടിയെത്തിയാലും വീട്ടിലും നാട്ടിലും കാത്തിരിക്കാൻ ഏട്ടനില്ല. ഏതെങ്കിലും ഒരു ലോകത്തിരുന്ന് ഏട്ടൻ ഇതുകണ്ട് സന്തോഷത്തോടെ ചിരിക്കുമെന്ന് മാത്രം അവൾ ഒാർത്തു. പെരിയ കല്യോട്ട് രാഷ്്ട്രീയ എതിരാളികളുടെ കൊലക്കത്തിയിൽ പിടഞ്ഞുതീർന്ന കൃപേഷിെൻറ അനുജത്തി കൃഷ്ണപ്രിയ പ്ലസ് ടു പരീക്ഷ പാസായത് ഒരു എ പ്ലസും അഞ്ച് എ ഗ്രേഡും നേടി ഉയർന്ന മാർക്കോടെ.
കൃേപഷ് ഏറെ ആഗ്രഹിച്ചതാണ് അനുജത്തി ഉയർന്ന നിലയിൽ പ്ലസ് ടു പാസാകുന്നത്. കൃപേഷിനൊപ്പം കൊല്ലപ്പെട്ട ശരത് ലാലും കൃഷ്ണപ്രിയക്ക് ജ്യേഷ്ഠതുല്യനായിരുന്നു. കൊല്ലാതെ വിട്ടിരുന്നെങ്കിൽ ഇരുവരും ചേർന്ന് ആഘോഷിക്കുമായിരുന്നു ഈ വിജയം. കല്യോട്ട് ഗ്രാമം തന്നെയും സന്തോഷിക്കുമായിരുന്നു.
കൃപേഷിെൻറയും ശരത്ലാലിെൻറയും ചിതാഭസ്മം തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ നിമജ്ജനം ചെയ്ത അതേ ദിവസമാണ് കൃഷ്ണപ്രിയ പ്ലസ് ടുവിെൻറ ആദ്യ പരീക്ഷയെഴുതിയത്. ഇതേദിവസം ശരത്ലാലിെൻറ സഹോദരി അമൃതയും എം.കോം നാലാം സെമസ്റ്റർ പരീക്ഷയെഴുതുകയായിരുന്നു. ഇരുവരെയും പഠിപ്പിച്ച് വലിയവരാക്കണമെന്നായിരുന്നു കൃപേഷും ശരത്ലാലും ആഗ്രഹിച്ചിരുന്നത്. അവരുടെ ആഗ്രഹം യാഥാർഥ്യമാക്കണമെന്ന ദൃഢനിശ്ചയത്തോടെയാണ് ഇരുവരും കരച്ചിൽ അടക്കിനിർത്തി പരീക്ഷയെഴുതിയതും. കോമേഴ്സ് ഗ്രൂപ്പിൽ പഠിച്ച കൃഷ്ണപ്രിയക്ക് മലയാളത്തിനാണ് എ പ്ലസ് കിട്ടിയത്. ഇംഗ്ലീഷ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കേണാമിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിലാണ് എ ഗ്രേഡ് കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
