Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാത്തിരുന്നത്​, കോടതി വിധിയിൽ സന്തോഷം; കൃപേഷി​െൻറയും ശരത്​ ലാലി​േൻറയും പിതാക്കൾ
cancel
Homechevron_rightNewschevron_rightKeralachevron_rightകാത്തിരുന്നത്​, കോടതി...

കാത്തിരുന്നത്​, കോടതി വിധിയിൽ സന്തോഷം; കൃപേഷി​െൻറയും ശരത്​ ലാലി​േൻറയും പിതാക്കൾ

text_fields
bookmark_border

കാസർകോട്​: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടതിനെതിരായ സംസ്ഥാന സർക്കാറിന്‍റെ അപ്പീൽ ഹരജി ഹൈകോടതി തള്ളിയതിൽ സന്തോഷം പ്രകടിപ്പിച്ച്​ കൊല്ലപ്പെട്ട കൃപേഷി​െൻറയും ശരത്​ ലാലി​േൻറയും കുടുംബം.

'കോടതിവിധിയിൽ സന്തോഷമുണ്ട്​. ഞങ്ങൾ ഒന്നര​വർഷമായി ഈ വിധിക്ക്​ കാത്തിരിക്കുയായിരുന്നു. വിധി അനുകൂലമാകുമെന്ന്​ ഞങ്ങൾക്ക്​ വിശ്വാസമുണ്ടായിരുന്നു. പിണറായി വിജയൻ ഒരുകോടി രൂപ ചെലവഴിച്ചാണ്​ ഈ വിധിയെ ഇല്ലാതാക്കാൻ ശ്രമിച്ചത്​' - കൃപേഷി​െൻറ അച്ഛന്‍ പി.കൃഷ്ണന്‍ പ്രതികരിച്ചു.

'സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്​. സി.ബി.ഐ വന്നുകൂടാ എന്ന്​ എന്തിനാണ്​ സർക്കാർ നിർബന്ധം പിടിക്കുന്നത്​' - ശരത്‌ലാലി​െൻറ അച്ഛന്‍ പി.കെ.സത്യനാരായണന്‍ ചോദിച്ചു.

സി.ബി.ഐക്ക് കേസ് ഡയറിയും അനുബന്ധരേഖകളും കൈമാറണമെന്നാവശ്യപ്പെട്ട് രാജ് മോഹൻ ഉണ്ണിത്താൻ എം.പിയുടെ നേതൃത്വത്തിൽ കല്യോട്ടെ ശരത് ലാൽ, കൃപേഷ് സ്മൃതി മണ്ഡപത്തിൽ സത്യഗ്രഹം ആരംഭിച്ചിരുന്നു.

സർക്കാരിന്​ ഓരോദിവസവും തിരിച്ചടിയുടെ നാളുകളാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ് ​ചെന്നിത്തല വിധിയിൽ അഭിപ്രായം പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kripesh and Sharath LalPeriya double murderPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
Next Story