കെ.ആർ. പ്രേമകുമാർ കൊച്ചി ഡെപ്യൂട്ടി മേയർ
text_fieldsഎറണാകുളം: കൊച്ചി കോർപറേഷനിലെ ഡെപ്യൂട്ടി മേയർ സ്ഥാനം യു.ഡി.എഫ് നിലനിർത്തി. പള്ളുരുത്തി കോണം ഡിവിഷൻ കൗൺസിലർ കോൺ ഗ്രസിലെ കെ.ആർ. പ്രേമകുമാർ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടി നേതൃത്വത്തോട് ഇടഞ്ഞു നിന്നിരുന്ന രണ്ട് കോൺഗ്രസ് വനിതാ കൗൺസിലർമാരുടെയും വോട്ട് യു.ഡി.എഫിന് കിട്ടി.
37 കൗൺസിലർമാരാണ് ഭരണപക്ഷത്തുണ്ടായിരുന്നത്. അട്ടിമറി പ്രവചിച്ചിരുന്നെങ്കിലും 37 വോട്ടും യു.ഡി.എഫ് നേടി. ഇടതു മുന്നണിക്കായി മൽസരിച്ച സി.പി എമ്മിലെ കെ.ജെ. ആൻറണിക്ക് 34 വോട്ടുകളാണ് ലഭിച്ചത്. രണ്ട് അംഗങ്ങളുള്ള ബി.ജെ.പി വോട്ടെടുപ്പിൽനിന്ന് വിട്ടു നിന്നു.
ഒൗദ്യോഗിക ഫല പ്രഖ്യാപനം കഴിഞ്ഞതോടെ കെ.ആർ.പ്രേമകുമാർ ഡെപ്യൂട്ടി മേയറായി സത്യപ്രതിജ്ഞ ചെയ്തു.
ഡെപ്യൂട്ടി മേയറായിരുന്ന ടി.ജെ. വിനോദ് എം.എൽ.എ ആയതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നഗരത്തിലെ വെള്ളക്കെട്ടും കോർപറേഷൻ ഭരണത്തിനെതിരെ ഉയർന്നുവന്ന ജനരോഷവും യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ. വിനോദിെൻറ വിജയത്തിലും പ്രതിഫലിച്ചു. ഇതേതുടർന്ന് മേയർ സൗമിനി ജയിൻ സ്ഥാനം ഒഴിയണമെന്ന് സ്വന്തം പാർട്ടിക്കുള്ളിൽനിന്നുപോലും ആവശ്യമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
