Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.ആർ. നാരായണൻ ഫിലിം...

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരം ഒത്തുതീർപ്പായി

text_fields
bookmark_border
KR Narayanan Film Institute
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം കെ.​ആ​ർ. നാ​രാ​യ​ണ​ൻ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ​ഫോ​ർ വി​ഷ്വ​ൽ സ​യ​ൻ​സ്​ ആ​ന്‍ഡ്​​ ആ​ർ​ട്​​സി​ലെ വി​ദ്യാ​ർ​ഥി സ​മ​രം ഒ​ത്തു​തീ​ർ​ന്നു. ഡ​യ​റ​ക്ട​റാ​യി​രു​ന്ന ശ​ങ്ക​ർ മോ​ഹ​ന്‍റെ രാ​ജി​ക്ക്​ പി​ന്നാ​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ സ​മ​രം ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​യ​ത്. ച​ർ​ച്ച​യി​ലെ തീ​രു​മാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​രം പി​ൻ​വ​ലി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​യ​താ​യും അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്​ പു​തി​യ ഡ​യ​റ​ക്ട​റെ നി​യ​മി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​മെ​ന്ന്​ ച​ർ​ച്ച​യി​ൽ മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സം​വ​ര​ണ സീ​റ്റു​ക​ൾ നി​ക​ത്തും. അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ്​ ത​ന്നെ സം​വ​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന വ്യ​വ​സ്ഥ​ക​ൾ പ്രോ​സ്​​പെ​ക്ട​സി​ൽ വ്യ​ക്ത​മാ​ക്കും. ഡ​യ​റ​ക്ട​റു​ടെ വ​സ​തി​യി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ജീ​വ​ന​ക്കാ​രെ ജോ​ലി​ക്ക് നി​യോ​ഗി​ക്കു​ന്ന രീ​തി ശ​രി​യ​ല്ലെ​ന്നും അ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ആ​ശ​ങ്ക​ക​ളും പ​രാ​തി​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ്ഥി​രം സം​വി​ധാ​നം എ​ന്ന നി​ല​യി​ൽ വി​ദ്യാ​ർ​ഥി ക്ഷേ​മ​സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കും. സ്വീ​കാ​ര്യ​ത​യു​ള്ള സീ​നി​യ​ർ ഫാ​ക്ക​ൽ​റ്റി സ​മി​തി​യു​ടെ ചെ​യ​ർ​മാ​നാ​കും. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലും മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലും​പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പ​രാ​തി​ക​ൾ യ​ഥാ​സ​മ​യം പ​രി​ശോ​ധി​ച്ച് പ​രി​ഹ​രി​ക്കാ​നും, ഇ-​ഗ്രാ​ന്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​ലെ ത​ട​സ്സം നീ​ക്കാ​നും സോ​ഷ്യ​ൽ ജ​സ്റ്റി​സ് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കും.

അ​ക്കാ​ദ​മി​ക് പ​രാ​തി​ക​ൾ പ​ഠി​ക്കാ​ൻ വി​ദ​ഗ്ധ​സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കും. കോ​ഴ്സി​ന്റെ ദൈ​ർ​ഘ്യം ചു​രു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം പ​രി​ശോ​ധി​ക്കാ​ൻ അ​ക്കാ​ദ​മി​ക് വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ​രാ​യ​വ​രു​ടെ സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കും. കോ​ഴ്സ് ഫീ​സ് സം​ബ​ന്ധി​ച്ച വി​ഷ​യ​വും വ​ർ​ക്​​ഷോ​പ്പു​ക​ൾ, ​േപ്രാ​ജ​ക്ട് ഫി​ലിം ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ​വ​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​രാ​തി​ക​ളും ക​മ്മി​റ്റി പ​രി​ശോ​ധി​ക്കും.

ഡി​പ്ലോ​മ​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കും. ഇ​തി​ന​കം പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കെ​ല്ലാം മാ​ർ​ച്ച് 31ന് ​മു​മ്പ് ഡി​പ്ലോ​മ​ക​ൾ ന​ൽ​കും. പ്ര​ധാ​ന അ​ധി​കാ​ര​സ​മി​തി​ക​ളി​ൽ വി​ദ്യാ​ർ​ഥി പ്രാ​തി​നി​ധ്യം കൊ​ണ്ടു​വ​രും. വി​ദ്യാ​ർ​ഥി​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ കേ​സു​ക​ൾ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കും. ബൈ​ലോ, ബോ​ണ്ട്​ എ​ന്നി​വ സം​ബ​ന്ധി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യെ​ന്ന് വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student strikeKR Narayanan Film Institute
News Summary - KR Narayanan Film Institute student strike was settled
Next Story