Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരട്ടകൊല: യുവാക്കളുടെ...

ഇരട്ടകൊല: യുവാക്കളുടെ വീട് സന്ദർശിക്കാൻ ബുദ്ധിമുട്ടുണ്ട്- എം.സി. ജോസഫൈൻ

text_fields
bookmark_border
mc-josephine
cancel
കൊച്ചി: കാസർകോട്ട്​ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങളെ തൽക്കാലം സന്ദർശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു ം അതിന്​ പ്രായോഗികമായ ചില വൈഷമ്യങ്ങളുണ്ടെന്നും വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. എഴുത്തുകാരി കെ.ആർ. മീരക്കെതി രെയുണ്ടായ സൈബർ ആക്രമണം സംബന്ധിച്ച്​ സ്വമേധയാ കേസെടുത്തതായും തുടർനടപടികൾക്ക്​ ഡി.ജി.പിക്ക്​ കൈമാറിയിട്ടുണ്ട െന്നും അവർ അറിയിച്ചു.​ പ്രതിസന്ധി നേരിടുന്ന എല്ലാ സ്​ത്രീകൾക്കൊപ്പവും കമീഷനുണ്ടെന്നും അവർ വാർത്തസ​മ്മേളനത്തിൽ പറഞ്ഞു.

ദേവികുളം സബ്​ കലക്​ടർ രേണു രാജിനെതിരെ എസ്​. രാജേന്ദ്രൻ എം.എൽ.എ നടത്തിയ പരാമർ​ശങ്ങളോട്​ യോജിക്കാനാവില്ല. കേസെടുക്കാൻ ഡി.ജി.പിയോട്​ നിർദേശിച്ചിട്ടുണ്ട്​. നടപടികൾ അതി​​​െൻറ വഴിക്ക്​ പോകും. സ്​ത്രീകളോട്​ മാന്യമായി പെരുമാറാൻ ഉത്തരവാദപ്പെട്ട സ്​ഥാനങ്ങളിലിരിക്കുന്നവർക്ക്​ ബാധ്യതയുണ്ട്​. സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം ഭീകരമാണെന്നും താൻ അതി​​​െൻറ ഇരകളിൽ ഒരാളാണെന്നും ജോസഫൈൻ പറഞ്ഞു.

വനിത കമീഷന്‍ മെഗാ വനിതസംഗമം സംഘടിപ്പിക്കുന്നു
കൊച്ചി: ലോക വനിതദിനത്തോടനുബന്ധിച്ച് ‘സധൈര്യം മുന്നോട്ട്’ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വനിത കമീഷന്‍ മാര്‍ച്ച് ഏഴിന്​ കൊച്ചിയിൽ മെഗാ വനിതസംഗമം സംഘടിപ്പിക്കുന്നു. ഉച്ചക്ക്​ രണ്ടുമുതല്‍ ഒമ്പതുവരെ എറണാകുളം ടൗണ്‍ഹാളിൽ നടക്കുന്ന പരിപാടിയിൽ വിവിധ ജില്ലകളിൽനിന്നായി മൂവായിരത്തോളം സ്​ത്രീകൾ പ​െങ്കടുക്കുമെന്ന്​ കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യ, സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി അതിജീവനത്തി​​​െൻറ പോരാളികളും ആത്മവിശ്വാസത്തി​​​െൻറ മാതൃകകളുമായി കഴിഞ്ഞവർഷം വാര്‍ത്തകളില്‍ നിറഞ്ഞ 10 വനിതകളെ ആദരിക്കും. ഫിഷറീസ്​ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും.

96ാം വയസ്സില്‍ സാക്ഷരതയില്‍ ഒന്നാമതെത്തിയ കാര്‍ത്യായനിയമ്മ, രാജ്യത്ത്​ ആദ്യമായി മത്സ്യബന്ധന ലൈസന്‍സ് നേടിയ രേഖ കാര്‍ത്തികേയന്‍, പെണ്‍കൂട്ട് വിജി, അഗസ്ത്യമല ചവിട്ടിയ ധന്യ സനല്‍, പഠനത്തിന്​ പണം കണ്ടെത്താൻ മീന്‍ കച്ചവടം നടത്തുന്ന ഹനാന്‍, ബഹിരാകാശ യാത്രക്ക്​ തെരഞ്ഞെടുക്കപ്പെട്ട ശ്രദ്ധ പ്രസാദ്, സൈബര്‍ ആക്രമണത്തെ അതിജീവിച്ച ശോഭ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ്​ തങ്കമ്മ വര്‍ഗീസ്, ഭാരോദ്വഹന വിജയി സെലസ്​റ്റീന റെബല്ലോ, കരാ​േട്ടയില്‍ ഒന്നാം സ്ഥാനം നേടിയ ബിന്ദു എന്നിവരെയാണ് ആദരിക്കുന്നത്. വനിത കമീഷന്‍ അംഗം അഡ്വ. ഷിജി ശിവജിയും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kr meerakerala newsCyber Attackmalayalam newsMC Josephain
News Summary - kr meera cyber attack- kerala news
Next Story